റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ മദ്ധ്യവയസ്കൻ കൊല്ലപ്പെട്ടു.

September 24, 2023 - 12:12 pm

മലപ്പുറം: കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. പാലക്കാടുത്തോട്ടത്തിൽ ജോസ് ആണ് മരിച്ചത്. ഉപ്പട ചെമ്പൻകൊല്ലിയിൽ കരിയംമുരിയം വനമേഖലയോട് ചേർന്ന് 2023 സെപ്തംബർ 23 ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. വനത്തിനോട് ചേർന്നുള്ള സ്ഥലത്ത് പശുവിനെ മേയ്ക്കുന്നതിനിടയിലാണ് ആനയുടെ ആക്രമണം ഉണ്ടായത്.

നിലവിളി കേട്ടെത്തിയ പ്രദേശവാസിയാണ് സംഭവം കണ്ടത്. കൂടുതൽനാട്ടുകാരുമായി തിരിച്ചെത്തി ജോസിനെ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ ആന പിൻവാങ്ങിയ ശേഷം ജോസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജോസിന്റെ കാൽ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. കാലിനും വാരിയെല്ലിനും ​ഗുരുതര പരിക്കേറ്റതാണ്മൃ മരണകാരണമെന്നാണ്ത നി​ഗമനം .മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ…….

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *