തിരുവനന്തപുരം: ട്രഷറി സീനിയർ അക്കൌണ്ട്സ് ഓഫീസർ എം ആർ ബിജുലാലിനെ രണ്ട് കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സസ്പെന്‍ഡ് ചെയ്തു. ബിജുലാലിനെ വഞ്ചിയൂർ സബ് ട്രഷറിയിലെ കളക്ടറുടെ സർക്കാർ അക്കൗണ്ടിൽ നിന്നും ട്രഷറി ജീവനക്കാരൻ സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റുകയാണ് ഉണ്ടായത്. ഘട്ടം ഘട്ടമായാണ് പണം മാറ്റിയത്. സർവീസിൽ നിന്നും പിരിഞ്ഞ ഉദ്യോഗസ്ഥന്റെ യൂസർനെയിമും പാസ്വേഡും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. സാധാരണ രീതിയിൽ ഒരു ഉദ്യോഗസ്ഥൻ വിരമിച്ചു കഴിഞ്ഞാൽ അവരുടെ യൂസർനെയിമും പാസ്വേർഡും റദ്ദാക്കേണ്ടതാണ്. പുതിയ ട്രാൻസാക്ഷൻ നമ്പർ ജനറേറ്റ് ചെയ്തിട്ടാണ് തട്ടിപ്പ് നടത്തിയത്. പിന്നീട് അത് റദ്ദാക്കുകയും ചെയ്തു ബാങ്ക് ഡെപ്പോസിറ്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി മനസ്സിലായത് . ട്രഷറി ഡയറക്ടര്‍ യോഗം ചേര്‍ന്നു. യോഗത്തിനുശേഷം ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ട്രഷറി വകുപ്പ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.
സബ്ട്രഷറി ഓഫീസറായി ഭാസ്കർ എന്നയാളാണ് ഉണ്ടായിരുന്നത്. അദ്ദേഹം വിരമിക്കുന്നതിന് മുമ്പ് നീണ്ട അവധി എടുക്കുകയായിരുന്നു. ഈ സമയത്ത് അദ്ദേഹത്തിൻറെ യൂസർനെയിമും പാസ്വേർഡും ഉപയോഗിച്ചാണ് ബിജുലാൽ ലാൽ പൈസ മാറ്റിയത്. തിരുവനന്തപുരം ജില്ലാ കലക്ടറുടെ സ്പെഷ്യൽ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ 2 കോടി രൂപയാണുണ്ടായിരുന്നത്. ട്രഷറി അക്കൗണ്ടില്‍ നിന്നും ബിജുലാലിന്റേയും ഭാര്യയുയുടേയും അക്കൗണ്ടിലേക്കുമായി 62 ലക്ഷം ആണ് മാറ്റുവാൻ സാധിച്ചത്. തട്ടിപ്പിനെ പറ്റി മനസിലായപ്പോള്‍ തന്നെ ബാക്കി തുക മരവിപ്പിക്കുകയാണ് ചെയ്തത്. ബിജുലാലിനെ വകുപ്പുതല നടപടിയെന്ന നിലയില്‍ ജോലിയില്‍ നിന്നും സസ്പെന്‍ഡു ചെയ്തു. ബിജുലാലിന്റെ ഭാര്യ ഹയർസെക്കൻഡറി അധ്യാപികയാണ്. ഭാര്യക്കെതിരെയും വകുപ്പുതല നടപടിയുണ്ടാകും. ഇരുവർക്കുമെതിരെ ക്രിമിനല്‍ നടപടിയുമുണ്ടാകും.

