നിർധനയായ സഹോദരിക്ക് നിർമിച്ചു നൽകി മാസ് റിലീഫ് സെൽ

നിർധനയായ സഹോദരിക്ക് വാളക്കുടയിൽ നിർമിച്ചു നൽകിയ വീടിന്റെ(മാസ് ഭവൻ-2)താക്കോൽ ദാനം യു.ഡി.എഫ് കൺവീനറും ജനശ്രീ മിഷൻ സംസ്ഥാന ചെയർമാനുമായ എം.എം. ഹസ്സൻ നിർവഹിച്ചു.നാല് വർഷമായി ജീവകാരുണ്യ പ്രവർത്തന രംഗത്ത് വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് മാസ് റിലീഫ് സെൽ കണ്ണമംഗലം

കേവലം മൂന്ന് മാസം കൊണ്ടാണ് പത്ത് ലക്ഷത്തിലധികം രൂപ മുടക്കിൽ ഈ വീട് പണി പൂർത്തീകരിച്ചത്. വളരെ കുറഞ്ഞ കാലയളവിനുള്ളിൽ ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയ മാസിനെ എം എം ഹസൻ അഭിനന്ദിച്ചു. വർത്തമാന കാലത്ത സമാധാനം തകർക്കാൻ ചിലർ ശ്രമിക്കുമ്പോൾ എല്ലാ വിഭാഗം ആളുകൾക്കും മത ജാതി രാഷ്ട്രീയത്തിനതീതമായി സഹായം എത്തിക്കുന്ന മാസിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും എം. എം. ഹസ്സൻ പറഞ്ഞു.തുടർന്ന് അദ്ദേഹം വീടിന്റെ താക്കോൽ കുടുംബത്തിന് കൈമാറി.

ചടങ്ങിൽ മാസ് റിലീഫ് സെൽ ചെയർമാൻ വി. പി. കുഞ്ഞി മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.മാസ് റിലീഫ് സെൽ ജനറൽ കൺവീനർ മജീദ് ചേറൂർ സ്വാഗതവും വൈസ് ചെയർമാൻ അഫ്‌സൽ പുളിയാളി നന്ദിയും പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →