തിരുവനന്തപുരം. സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സിപിഎം ലെ ശശികല ടീച്ചറാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍ എ . തന്‍റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ഈ പ്രതീരകരണം നടത്തിയത്.
സംഘികളെ തോല്‍പ്പിക്കാനാണ് കൊടിയേരി ശ്രമിക്കുന്നതെന്നും ഉത്തരം മുട്ടുമ്പോള്‍ വര്‍ഗ്ഗീയതയില്‍ അഭയം പ്രാപിക്കുകയാണ് കോടിയേരിയെന്നും ഷാഫി തന്‍റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ…….
സിപിഎം ലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണന്‍. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്നവരെ പറ്റി കേട്ടിട്ടുണ്ട് കണ്ടിട്ടുമുണ്ട്. ഉത്തരം മുട്ടുമ്പോള്‍ വര്‍ഗ്ഗീയത പറയുന്നവരുടെ പട്ടികയില്‍ സംഘികളെ തോല്‍പ്പിക്കാനുളള മത്സരത്തിലാണ് സിപിഎം പാര്‍ട്ടി സെക്രട്ടറി. സ്വപ്നയുടെ പുറകെ മുഖ്യമന്ത്രിയുടെ സ്വന്തക്കാരും വിശ്വസ്ഥരും മന്ത്രിമാരും മറ്റു ഉന്നതരും ഒക്കെ അപഥസഞ്ചലനം നടത്തിയതിന്‍റെയൊക്കെ ജാള്യത മറക്കാന്‍ രമേശ് ചെന്നിത്തലയുടെ മേല്‍ കോടിയേരി കുതിര കയറേണ്ട. 15 വയസു വരെ ആര്‍എസ്എസ് ശാഖയില്‍ പോയതിന്‍റെ ചരിത്രം പേറുന്ന എസ്ആര്‍പിയുടെ അടുത്തിരുന്ന് 77 ലെ തെരഞ്ഞെടുപ്പില്‍ ജനസംഘത്തിന്‍റെ പിന്തുണയോടെ ജയിച്ച പിണറായിയുടെ വാക്കും കേട്ടിട്ട് രമേശ് ചെന്നിത്തലയെ അകാരണമായി ആക്ഷേപിക്കുന്ന കോടിയേരി ഒരുകാര്യം വ്യക്തമാക്കിത്തരുന്നുണ്ട്. പ്രതിപക്ഷ നേതാവിന്‍റെ അമ്പുകള്‍ കുറിക്കുതന്നെ കൊളളുന്നുണ്ട്. അത് സ്പ്രിംഗ്ലര്‍ ആയാലും ബെവ്ക്യു ആയാലും പിഡബ്ല്യു ആയാലും പമ്പാ മണല്‍ വാരലായാലും ശരി.

