റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡ്യുറന്‍ഡ് കപ്പില്‍കൊല്‍ക്കത്ത ഫൈനല്‍

September 1, 2023 - 1:11 pm

കൊല്‍ക്കത്ത: ഡ്യുറന്‍ഡ് കപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ കൊല്‍ക്കത്ത ജയന്റ്‌സ് തമ്മില്‍ ഏറ്റുമുട്ടും. ഞായറാഴ്ച വൈകിട്ട് നാലിനു നടക്കുന്ന ഫൈനലില്‍ ചിരവൈരികളായ ഈസ്റ്റ് ബംഗാള്‍ എഫ്.സിയും മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സും തമ്മിലാണ് ഏറ്റുമുട്ടുക.
ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലില്‍ മോഹന്‍ ബഗാന്‍ എഫ്.സി. ഗോവയെ 2-1 നു തോല്‍പ്പിച്ചു. 23-ാം മിനിറ്റില്‍ നോഹ സദൗയിലൂടെ ഗോവയാണ് ആദ്യ ഗോളടിച്ചത്. ഒന്നാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ ജേസണ്‍ കമ്മിങ്സ് ബഗാനു വേണ്ടി സമനില പിടിച്ചു. 61-ാം മിനിറ്റില്‍ അര്‍മാന്‍ഡോ സാദിയു ബഗാന്റെ വിജയഗോള്‍ കണ്ടെത്തി.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (3-2) തോല്‍പ്പിച്ചാണ് ഈസ്റ്റ് ബംഗാള്‍ ഫൈനലില്‍ നടന്നത്.
ഗ്രൂപ്പ്ഘട്ടത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഈസ്റ്റ് ബംഗാള്‍ 1-0നു ജയിച്ചിരുന്നു.
രണ്ടാം സെമിയില്‍ ആദ്യ പകുതിയില്‍ ഗോവയാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. 23-ാം മിനിറ്റില്‍ സദോയി ഗോവയെ മുന്നിലെത്തിച്ചു.
മൈതാനമധ്യത്തില്‍ നിന്ന് ഹ്യൂഗോ ബൊമസിന്റെ മിസ് പാസ് പിടിച്ചെടുത്തു മുന്നേറിയ താരം ബോക്സിന് പുറത്തുവച്ചു തന്നെ കരുത്തന്‍ ഷോട്ടിലൂടെ വല കുലുക്കി. 41-ാം മിനിറ്റില്‍ കമ്മിന്‍ങ്സിന്റെ പെനാല്‍റ്റി ഗോളില്‍ ബഗാന്‍ ഒപ്പമെത്തി.
പെനാല്‍റ്റിയിലേക്ക് വഴിവച്ച ഫൗള്‍ വിവാദമായി. ആഷിഖ് കുരുണിയനെ പെനാല്‍റ്റി ബോക്സിന്റെ ലൈനില്‍ ജേക്കബ് വീഴ്ത്തിയിതിന് റഫറി ആദ്യം ഫ്രീകിക്ക് വിളിച്ചു. ലൈന്‍ റഫറി ഇടപെട്ടതോടെ പെനാല്‍റ്റി നല്‍കി. ഗോവ താരങ്ങള്‍ പ്രതിഷേധിച്ചെങ്കിലും റഫറി ഉറച്ചുനിന്നു. ഒന്നാം പകുതി തുല്യനിലയില്‍ പിരിഞ്ഞു. 61-ാം മിനിറ്റിലാണു വിജയഗോളെത്തിയത്്. പിന്‍നിരയില്‍ നിന്നെത്തിയ പാസ് ക്ല ിയര്‍ ചെയ്യുന്നതില്‍ സന്ദേശ് ജിങ്കന് പിഴച്ചു. പന്ത് കാല്‍ക്കലാക്കിയ സാദിയു സമയം പാഴാക്കാതെ ലോങ് റേഞ്ച് ഷോട്ടിലൂടെ കൃത്യമായി വലയിലെത്തിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *