.കഴക്കൂട്ടത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണ് യുവാവ് മരിച്ചു

.തിരുവനന്തപുരം : കഴക്കൂട്ടം വെട്ട്‌റോഡ് മാർക്കറ്റിൽ ഓണാഘോഷ പരിപാടിക്കിടെ മരക്കൊമ്പ് ഒടിഞ്ഞുവീണ് യുവാവ് മരിച്ചു. വെട്ട്‌റോട് സ്വദേശി വിനേഷ് ആണ് മരിച്ചത്. പ്രദേശത്തെ ക്ലബ്ബിന്റെ വക ഓണാഘോഷ പരിപാടിക്കിടെ 2023 ഓ​ഗസ്റ്റ് 30ന് വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.

വടംവലിക്കായി ആളുകൾ തടിച്ചുകൂടിയിരുന്നു. ഇതിനിടെ സമീപത്തെ മരം ഒടിഞ്ഞ് വീണാണ് അപകടമുണ്ടായത്. വെട്ടുറോഡ് സ്വദേശി സതീഭവനിൽ വിനേഷ് (40) ആണ് മരിച്ചത്. നിർമാണ തൊഴിലാളിയാണ്. വിനേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →