തലയ്ക്കടിയേറ്റ് മലയാളി യുവതി മരിച്ചു. .

.ഹെം​ഗളൂരു : ബംഗളൂരുവിൽ മലയാളി യുവതിയെ പങ്കാളി തലയ്ക്കടിച്ച് കൊന്നു. 24 കാരിയായ തിരുവനന്തപുരം ആറ്റിങ്ങൾ സ്വദേശിനി ദേവയാണ് കൊല്ലപ്പെട്ടത്. യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷണവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു ബേഗൂരിനടുത്തുള്ള ന്യൂ മിക്കോലെ ഔട്ടിൽ 2023 ഓ​ഗസ്റ്റ് 26 ന് രാത്രിയാണ് . കൊലപാതകം നടന്നത്.

വൈഷ്ണവ് പ്രഷർ കുക്കർ കൊണ്ട് ദേവയുടെ തലയ്ക്കടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതി തത്ക്ഷണം മരിച്ചു. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും.കഴിഞ്ഞ മൂന്ന് വർഷമായി ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →