പെരുമ്പിലാവ് അൻസാർ സ്കൂളിൽ പ്ളസ്ടു വിദ്യാർത്ഥികളുടെ അക്രമത്തിൽ പ്ളസ് വൺ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു
പെരുമ്പിലാവ് അൻസാർ സ്കൂളിൽ പ്ളസ്ടു വിദ്യാർത്ഥികളുടെ അക്രമത്തിൽ പ്ളസ് വൺ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.കോലളമ്പ് സ്വദേശി സഫൽ,ചങ്ങരംകുളം സ്വദേശി ഫിനാസ് എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.റാഗിങിന്റെ പേരിലാണ് വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി അക്രമിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു.സംഭവത്തിൽ രക്ഷിതാക്കൾ കുന്നംകുളം പോലീസിന് പരാതി നൽകി.