.കൊച്ചി: മാസപ്പടി വിവാദത്തിൽ മകൾക്കെതിരെയല്ല മുഖ്യമന്ത്രിയ്‌ക്കെതിരെയാണ് കേസെടുക്കേണ്ടതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സി.പി.എമ്മുകാർക്കെതിരെകേസെടുക്കില്ല എന്ന നിലപാടിലാണ് സർക്കാരെന്നും സതിയമ്മയ്ക്കെതിരെ കേസെടുത്ത മനുഷ്യത്വഹീന നടപടിയിൽ പുതുപ്പള്ളിയിൽ തിരിച്ചടിയുണ്ടാകുമെന്നും വി.ഡി.സതീശൻ പറഞ്ഞു. കേരളത്തിൽ വിലക്കയറ്റമുണ്ടെന്ന് അറിയാത്ത ഒരേയൊരാൾ മുഖ്യമന്ത്രിയാണെന്നും കാണം വിറ്റാലും ഓണം ഉണ്ണാനാകാത്ത അവസ്ഥയാണെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.
മാസപ്പടി ആരോപണത്തിൽ പ്രതിപക്ഷമല്ല കോടതിയെ സമീപിച്ചത്. ഹർജിയിൽ ഒന്നും ഇല്ലാത്തത് കൊണ്ടാണ് കോടതി തള്ളിയത്. ഇത്തരം വിവാദങ്ങൾ ഉണ്ടാകുമ്പോൾ ചാടിക്കയറി കേസ് നൽകുന്നവരുണ്ട്. അവർ ആരെ സഹായിക്കാനാണ് അങ്ങനെ ചെയ്യുന്നതെന്ന് മാത്രം അന്വേഷിച്ചാൽ മതി. പ്രതിപക്ഷം ബിനാമികളെ വച്ച് കേസ് നൽകില്ല.ആരോപണത്തിന്റെ എല്ലാ നിയമവശങ്ങളും പരിശോധിച്ചു കൊണ്ടിരിക്കുക യാണ്. പഠിച്ചും പരമാവധി തെളിവുകൾ സമാഹരിച്ചും മാത്രമെ പ്രതിപക്ഷം കോടതിയെ സമീപിക്കൂ.
കള്ളപ്പണം വെളുപ്പിച്ച കേസായതിനാൽ ഇ.ഡിയാണ് അന്വേഷിക്കേണ്ടത്. എന്തുകൊണ്ടാണ് ഇ.ഡി കേസെടുക്കാത്തതെന്ന് അറിയില്ല. പ്രധാനപ്പെട്ട സ്ഥാനത്ത് ഇരുന്ന് കൊണ്ടാണ് പണം വാങ്ങിയതെന്ന് പറയുന്നതിനാൽ വിജിലൻസിനും അന്വേഷിക്കാം. മുഖ്യമന്ത്രിയുടെ മകൾക്കെതിരെയല്ല, മുഖ്യമന്ത്രിക്കെതിരെയാണ് കേസെടുക്കേണ്ടത്. ഏതെങ്കിലും വിജിലൻസ്മു ഖ്യമന്ത്രിക്കെതിരെ കേസെടുക്കുമോ? അപ്പോൾ കോടതി വഴിയെ കേസെടുക്കാനാകൂ.- വി.ഡി.സതീശൻ പറഞ്ഞു…

