കോട്ടയം: പുതുപ്പള്ളിയിൽ പ്രചാരണം ശക്തമാക്കി മുന്നണികള്‍. വോട്ടെടുപ്പിന് നാളുകൾ മാത്രം ബാക്കിനില്‍ക്കെ മുൻനിര നേതാക്കളെ എത്തിച്ച് പ്രചാരണം കൊഴുപ്പിക്കുകയാണ് പാര്‍ട്ടികള്‍.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസിനു വോട്ടുതേടി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പുതുപ്പള്ളിയിലെത്തിയിരുന്നു. പുതിയ രാഷ്ട്രീയ വിവാദങ്ങളോടും പ്രതികരിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ സംസാരം. വികസനത്തില്‍ ഊന്നിക്കൊണ്ടാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് അദ്ദേഹം വോട്ട് ചോദിച്ചത്.
അതേസമയം, മുഖ്യമന്ത്രിക്ക് മറുപടി പറഞ്ഞു പ്രചാരണം ശക്തമാക്കുകയാണ് യു.ഡി.എഫ്. വികസനവും വർഗീയതയും അടക്കം വിഷയങ്ങളില്‍ മുഖ്യമന്ത്രിക്ക് മറുപടി പറഞ്ഞാണ് പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം. സംസ്ഥാന നേതാക്കളുടെ നീണ്ട നിരയാണ് ഓരോ യോഗങ്ങളിലും എത്തുന്നത്.

