റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെസ് ലോകകപ്പിൽ ഇന്ത്യയുടെ പ്രജ്ഞാനന്ദ ഫൈനലില്‍

August 22, 2023 - 7:41 am

ബകു: ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ ടീനേജ് സെന്‍സേഷന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ ഫൈനലില്‍. സെമിഫൈനലില്‍ അമെരിക്കന്‍ താരം ഫാബിയാനോ കരുവാനയെ തോല്‍പ്പിച്ചാണ് പ്രജ്ഞാനന്ദ ഫൈനലിൽ എത്തിയത്. ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സന്‍ ആണ് ഫൈനലില്‍ പ്രജ്ഞാനന്ദയുടെ എതിരാളി.

ഫൈനലില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പ്രജ്ഞാനന്ദ. ഇതിഹാസ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിനു ശേഷം ചെസ്സ് ലോകകപ്പിന്‍റെ ഫൈനലിലേക്ക് മുന്നേറുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് പ്രജ്ഞാനന്ദ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *