ഇന്ത്യൻ മുസ്‌ലിംകൾ പുറത്തുനിന്നു വന്നവരല്ല: ആസാദ്’

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ മു​സ്‌​ലിം​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും മ​ത​പ​രി​വ​ർ​ത്ത​നം ചെ​യ്ത ഹി​ന്ദു​ക്ക​ളാ​ണെ​ന്നു ജ​മ്മു ക​ശ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യും ഡി​പി​എ​പി അ​ധ്യ​ക്ഷ​നു​മാ​യ ഗു​ലാം​ന​ബി ആ​സാ​ദ്. ക​ശ്മീ​ർ താ​ഴ്‌​വ​ര​യി​ലെ പ​ണ്ഡി​റ്റു​ക​ളി​ൽ വ​ലി​യൊ​രു വി​ഭാ​ഗം ഇ​സ്‌​ലാ​മി​ലേ​ക്കു മാ​റി​യ​ത് ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും ആ​സാ​ദ് പ​റ​ഞ്ഞു.

മ​തം ഒ​രി​ക്ക​ലും രാ​ഷ്‌​ട്രീ​യ നേ​ട്ട​ത്തി​നു​ള്ള ഇ​ന്ധ​ന​മാ​യി ഉ​പ​യോ​ഗി​ക്ക​രു​ത്. ചി​ല ബി​ജെ​പി നേ​താ​ക്ക​ൾ പ​റ​യും മു​സ്‌​ലിം​ക​ൾ പു​റ​ത്തു നി​ന്നു വ​ന്ന​വ​രാ​ണെ​ന്ന്. ആ​രും പു​റ​ത്തു നി​ന്നോ അ​ക​ത്തു നി​ന്നോ വ​ന്ന​വ​ര​ല്ല. ഇ​സ്‌​ലാം മ​തം രൂ​പീ​ക​രി​ക്ക​പ്പെ​ട്ടി​ട്ട് 1500 വ​ർ​ഷ​ങ്ങ​ൾ മാ​ത്ര​മേ ആ​യി​ട്ടു​ള്ളൂ. ഹി​ന്ദു മ​തം പു​രാ​ത​ന​മാ​ണ്. മു​സ്‌​ലിം​ക​ളി​ൽ പ​ത്തോ ഇ​രു​പ​തോ പേ​ർ പു​റ​ത്തു നി​ന്നു വ​ന്നി​ട്ടു​ണ്ടാ​കും. മു​ഗ​ൾ സേ​ന​യ്ക്കൊ​പ്പം ചി​ല​ർ വ​ന്നി​ട്ടു​ണ്ടാ​കും. മ​റ്റു​ള്ള​വ​രെ​ല്ലാം ഇ​വി​ടെ​യു​ള്ള ഹി​ന്ദു​ക്ക​ൾ മ​തം മാ​റി​യ​വ​രാ​ണ്. 600 വ​ർ​ഷം മു​ൻ​പ് ക​ശ്മീ​രി​ലെ മു​സ്‌​ലിം​ക​ൾ ആ​രാ​യി​രു​ന്നു? അ​വ​രെ​ല്ലാം അ​ന്നു പ​ണ്ഡി​റ്റു​ക​ളാ​യി​രു​ന്നു. മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ഇ​സ്‌​ലാ​മാ​യ​താ​ണ്.

ഹി​ന്ദു​ക്ക​ൾ മ​രി​ച്ചാ​ൽ ശ​രീ​രം ദ​ഹി​പ്പി​ക്കും. പ​ലി​യ​ട​ങ്ങ​ളി​ലാ​യി അ​വ​രെ ദ​ഹി​പ്പി​ച്ച ചി​താ​ഭ​സ്മം ന​ദി​ക​ളി​ലൂ​ടെ ജ​ല​ത്തി​ൽ ക​ല​ർ​ന്നു. ആ ​വെ​ള്ള​മാ​ണു ന​മ്മ​ൾ കു​ടി​ക്കു​ന്ന​ത്. അ​തേ​പോ​ലെ മു​സ്‌​ലിം​ക​ളു​ടെ മ​ര​ണ​ശേ​ഷം മൃ​ത​ദേ​ഹ​ത്തി​ലെ മാം​സ​വും അ​സ്ഥി​യു​മെ​ല്ലാം അ​ഴു​കി ഈ ​മ​ണ്ണി​ന്‍റെ ഭാ​ഗ​മാ​യി. ഭാ​ര​ത് മാ​താ​വി​ന്‍റെ മ​ണ്ണ് ഇ​തെ​ല്ലാം ചേ​ർ​ന്ന​താ​ണ്. രാ​ഷ്‌​ട്രീ​യ​ത്തി​ൽ ദു​ർ​ബ​ല​മാ​കു​ന്ന​വ​രാ​ണ് മ​ത​ത്തെ ആ​ശ്ര​യി​ക്കു​ന്ന​തെ​ന്നും ആ​സാ​ദ് പ​റ​ഞ്ഞു.

ആ​സാ​ദി​ന്‍റെ പ​രാ​മ​ർ​ശ​ത്തെ ബി​ജെ​പി​യും വി​എ​ച്ച്പി​യും സ്വാ​ഗ​തം ചെ​യ്തു. അ​തി​ക്ര​മി​ച്ചു കു​ടി​യേ​റി​പ്പാ​ർ​ത്ത​വ​ർ അ​വ​രു​ടെ മ​തം പ്ര​ച​രി​പ്പി​ക്കും മു​മ്പു ത​ന്നെ ഇ​വി​ടെ ഹി​ന്ദു മ​തം പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നെ​ന്നു‌‌‌ മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും ക​ശ്മീ​ർ മു​ൻ ഉ​പു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന ക​വി​ന്ദ​ർ ഗു​പ്ത പ​റ​ഞ്ഞു.

എ​വി​ടെ നി​ന്നാ​ണ് ആ​സാ​ദി​ന് ഇ​ത്ത​ര​ത്തി​ൽ ഒ​രു വി​വ​രം ല​ഭി​ച്ച​തെ​ന്ന് പി​ഡി​പി പ്ര​സി​ഡ​ന്‍റും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മെ​ഹ​ബൂ​ബ മു​ഫ്തി ചോ​ദി​ച്ചു. “എ​ത്ര​കാ​ലം പി​ന്നോ​ട്ടാ​ണ് ഗു​ലാം ന​ബി പോ​യ​ത് എ​ന്ന കാ​ര്യം എ​നി​ക്ക​റി​യി​ല്ല. എ​ന്തു വി​വ​ര​ങ്ങ​ളാ​ണ് പൂ​ർ​വി​ക​രെ​ക്കു​റി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ക്ക​ലു​ള്ള​തെ​ന്നും അ​റി​യി​ല്ല. കു​റ​ച്ചു​കാ​ലം കൂ​ടി പി​ന്നോ​ട്ടു പോ​യാ​ൽ ചി​ല കു​ര​ങ്ങ​ന്മാ​രെ കാ​ണാ​ൻ സാ​ധി​ക്കും, അ​വ​രി​ൽ പൂ​ർ​വി​ക​രെ​യും’- മെ​ഹ​ബൂ​ബ മു​ഫ്തി പ​രി​ഹ​സി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →