പുതുപ്പള്ളിയിൽ മത്സരിക്കാന്‍ എഎപിയും; ലൂക്ക് തോമസ് സ്ഥാനാർഥി

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും മത്സരിക്കും. ആം ആദ്മി പാർട്ടിയുടെ പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്‍റ് കൂടിയായ ലൂക്ക് തോമസാണ് സ്ഥാനാർഥി.

മുന്‍പ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അവവിന്ദ് കെജ്രിവാൾ നേരിട്ടെത്തി ട്വന്‍റി ട്വന്‍റിയുമായി സഖ്യമണ്ടാക്കിയെങ്കിലും തൃക്കാക്കരയിൽ മത്സരിച്ചിരുന്നില്ല. പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തിയ ശേഷം മാത്രം തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയാൽ മതി എന്നായിരുന്നു അന്ന് എഎപിയുടെ തീരുമാനം.

നേരത്തെ യുഡിഎഫിനായി ചാണ്ടി ഉമ്മനും, എൽഡിഎഫിനായി ജെയ്ക് സി തോമസും ബിജെപിക്കായി ലിജിന്‍ ലാലും സ്ഥാനാർഥികളായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →