കപ്പൂർ സ്വദേശിയായ എട്ടാം ക്ളാസ് വിദ്യാർത്ഥി കൂനംമൂച്ചിയിലെ കുളത്തിൽ മുങ്ങി മരിച്ചു
കപ്പൂർ സ്വദേശിയായ എട്ടാം ക്ളാസ് വിദ്യാർത്ഥി കൂനംമൂച്ചിയിലെ കുളത്തിൽ മുങ്ങി മരിച്ചു.കപ്പൂർ സിറ്റിയിൽ താമസിക്കുന്ന മൂർക്കഞ്ഞാലിൽ കുഞ്ഞുമുഹമ്മദിന്റെ മകൻ മുഹമ്മദ് ഷിഫാദ് ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചയോടെ തൊഴുക്കരയിലെ വളയംകുളത്തിൽ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ ഷിഫാദ് കുളത്തിൽ മുങ്ങുകയായിരുന്നു.നാട്ടുകാർ കരക്കെടുത്ത് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൂറ്റനാട് വട്ടേനാട് സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിയാണ് മരിച്ച ഷിഫാദ്

