എടപ്പാളിൽ ഇലക്ട്രിസിറ്റി ഓഫീസ് തീയ്യിട്ട കേസിൽ പ്രതികളെ വെറുതെ വിട്ടു

എടപ്പാളിൽ ഇലക്ട്രിസിറ്റി ഓഫീസ് തീയ്യിട്ട കേസിൽ പ്രതികളെ വെറുതെ വിട്ടു

തിരൂർ: രണ്ടായിരത്തി മൂന്നിൽ നടന്ന മുത്തങ്ങ സംഭവത്തിൽ പ്രതിഷേധിച്ച് നടന്ന ഹർത്താലിന്റെ ഭാഗമായി എടപ്പാൾ തൃശൂർ റോഡിൽ സ്ഥിതി ചെയ്തിരുന്ന ഇലക്ട്രിസിറ്റി ഒഫീസിലേക്ക് നടന്ന ഹർത്താലനുകൂലികളുടെ മാർച്ചിൽ ഉണ്ടായ സംഘർഷത്തിനിടെ ഒഫീസിനകത്തെ ഫയലുകൾ തീയ്യിടുകയും ഉദ്യേഗസ്ഥരെ മർദ്ധിക്കുകയും ചെയ്തെന്ന പരാതിയിൽ പ്രതികളെ കോടതി വെറുതെ വിട്ടു.കേസിലെ പ്രതികളെ തെളിവുകളില്ലാത്തതിന്റെ അടിസ്ഥാനത്തിലാണ് വെറുതെ വിട്ടത്. ഇരുപത് വർഷത്തോളമായി പൊന്നാനി, മഞ്ചേരി തിരൂർ എന്നിവിടങ്ങളിൽ നടന്ന കേസിൽ ഇരുപത്തി ഒന്ന് പ്രതികളുണ്ടായിരുന്നു.ഇതിൽ അഞ്ച് പേർ മരണപ്പെട്ടു.ബാക്കിയുള്ള പതിനാറ് പേരെയാണ് വെറുതെ വിട്ടത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →