മോസ്കോ: 14 വര്‍ഷം യുവതിയെ സ്വന്തം വീട്ടില്‍ ലൈംഗിക അടിമയായി വെച്ച റഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്തു. പടിഞ്ഞാറന്‍ റഷ്യയിലെ ചെല്യാബിന്സ്കിലെ വീട്ടിലാണ് 33 കാരിയെ വ്ലാദിമിര്‍ ചെസ്കിഡോവ് അടിമയാക്കി വെച്ചത്. 2009ലാണ് 51 വയസുള്ള ചെസ്കിഡോവ് യുവതിയെ തട്ടിയെടുത്തത്. ആയിരത്തിലേറെ തവണ യുവതിയെ ബലാത്സംഗത്തിനിരയാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2011ല്‍ ഇതേ വീട്ടില്‍ വെച്ച് മറ്റൊരു സ്ത്രീയെ ഇയാള്‍ കൊലപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെട്ട യുവതി പൊലീസില്‍ പരാതി നല്‍കിയപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തതും വിവരങ്ങള്‍ പുറത്തറിഞ്ഞതും. ചെസ്കിഡോവിന്റെ അമ്മയാണ് യുവതിക്ക് രക്ഷപ്പെടാന്‍ സഹായം നല്‍കിയത്. കത്തിമുനയിലാണ് യുവതി ജീവിതം തള്ളിനീക്കിയിരുന്നത്. നിസ്സാര കാര്യങ്ങള്‍ക്ക് പോലും ക്രൂരമര്‍ദനത്തിനിരയായി. ഇയാളുടെ ഒറ്റനിലയിലുള്ള വീട്ടില്‍ തിരച്ചില്‍ നടത്തിയപ്പോള്‍ മനുഷ്യ മൃതദേഹത്തിന്റെ അവിശിഷ്ടവും നിരവധി സെക്സ് ടോയ്സുകളും അശ്ലീല ചിത്രങ്ങളുടെ സി.ഡിയും കണ്ടെത്തി.
19 വയസുള്ളപ്പോഴാണ് യുവതിയെ ചെസ്കിഡോവ് കണ്ടുമുട്ടിയത്. വീട്ടില്‍ മദ്യം കഴിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. അന്നുമുതല്‍ അവരെ വീട്ടില്‍ പൂട്ടിയിടുകയായിരുന്നു. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുമുണ്ട്. മനോനില തെറ്റുമ്പോള്‍ സമീപത്തെ ആശുപത്രിയില്‍ പോകും. അങ്ങനെയുള്ള ഒരവസരത്തിലാണ് ഏകതറീന രക്ഷപ്പെട്ടത്. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.
യുവതിയെ 14 വര്‍ഷം ലൈംഗിക അടിമയാക്കി; റഷ്യയില്‍ യുവാവ് അറസ്റ്റില്‍
