കോഴിക്കോട് കളൻതോട് എം.ഇ.എസ് കോളേജിൽ ജൂനിയർ വിദ്യാർഥിക്ക് ക്രൂര മർദനം

കോഴിക്കോട് : കളൻതോട് എം.ഇ.എസ് കോളേജിൽ ജൂനിയർ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം. 2023 ജൂലൈ 19 ബുധനാഴ്ചയായിരുന്നു സംഭവം. മുടിവെട്ടാത്തത്തിനും ഷർട്ടിന്റെ ബട്ടൺ ധരിക്കാത്തതിനുമായിരുന്നു മർദനം. കോളേജിന്റെ ഗേറ്റിന് പുറത്തുവെച്ചായിരുന്നു രണ്ടാം വർഷ വിദ്യാർഥിയായ മുഹമ്മദ് മിഥിലാജിനാണ് ക്രൂരമായ മർദനമേറ്റത്. കല്ലും ഇരുമ്പുദണ്ഡും ഉപയോഗിച്ചായിരുന്നു മർദനം. സംഭവത്തിൽ ആറു പേരെ അന്വേഷണവിധേയമായി കോളേജ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ട്. പരാതി കാലിക്കറ്റ് സർവകലാശാലാ അധികൃതർക്കു കൈമാറും.കൂടാതെ പൊലീസ് കേസെടുക്കുകയും ചെയ്തു. സംഭവത്തിൽ ഒൻപതു പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചേത്താണ് കേസ്. കണ്ണിനും മുഖത്തും മാരകമായി പരുക്കേറ്റ മിഥിലാജ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ സർവകലാശാല റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് കാലിക്കറ്റ് സർവകലാശാല നിർദേശിച്ചിട്ടുള്ളത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →