ലണ്ടന്‍: ചെല്‍സിയുടെ യുവ മിഡ്ഫീല്‍ഡര്‍ മേസണ്‍ മൗണ്ടിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കി. ക്ലബ് ഇക്കാര്യം 06/07/23 വ്യാഴാഴ്ച ഔദ്യോഗികമായി അറിയിച്ചു. മൗണ്ട് കഴിഞ്ഞദിവസം മാഞ്ചസ്റ്ററില്‍ മെഡിക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു. അടുത്തദിവസം തന്നെ താരം യുണൈറ്റഡിനൊപ്പം പരിശീലനം ആരംഭിക്കും. അഞ്ച് വര്‍ഷത്തെ കരാറാണ് മൗണ്ട് യുണൈറ്റഡുമായി ഒപ്പുവെച്ചത്. 60 മില്യണ് പൗണ്ട് ആണ് ട്രാന്‍സ്ഫര്‍ തുക. 55 മില്യണ്‍ ട്രാന്‍സ്ഫര്‍ ഫീയും അഞ്ചു മില്യണ്‍ ആഡ്ഓണുമാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആദ്യ രണ്ടു ബിഡുകള്‍ ചെല്‍സി നിരസിച്ചിരുന്നു. എങ്കിലും അവസാനം ചെല്‍സി ട്രാന്‍സ്ഫര്‍ തുക കുറക്കാന്‍ സമ്മതിക്കുകയായിരുന്നു.
മേസണ്‍ മൗണ്ട് മാഞ്ചസ്റ്ററില്‍
