സമൂഹത്തിന്‍റെ കണ്ണിലൂടെയല്ല അമ്മയെ വിലയിരുത്തേണ്ടത്: കോടതി
ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം കു​ട്ടി​യു​ടെ സം​ര​ക്ഷ​ണ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​ൽ
സമൂഹത്തിന്‍റെ കണ്ണിലൂടെയല്ല അമ്മയെ വിലയിരുത്തേണ്ടത്: കോടതി

കൊ​ച്ചി:​ സ​മൂ​ഹ​ത്തി​ന്‍റെ ക​ണ്ണി​ൽ അ​മ്മ മോ​ശ​ക്കാ​രി​യാ​യ​തു​കൊ​ണ്ടു മാ​ത്രം കു​ട്ടി​ക്ക് ദോ​ഷം വ​രു​ന്ന കാ​ര്യം അ​മ്മ ചെ​യ്യു​മെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. കു​ട്ടി​യു​ടെ സം​ര​ക്ഷ​ണാ​വ​കാ​ശ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് കോ​ട​തി​യു​ടെ സു​പ്ര​ധാ​ന നി​രീ​ക്ഷ​ണം. ജ​സ്റ്റി​സ് എ. ​മു​ഹ​മ്മ​ദ് മു​ഷ്താ​ഖ്, ജ​സ്റ്റി​സ് സോ​ഫി തോ​മ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റേ​താ​ണു നി​രീ​ക്ഷ​ണം.

‘കു​ട്ടി​യു​ടെ സം​ര​ക്ഷ​ണാ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ൽ കു​ട്ടി​യു​ടെ ക്ഷേ​മ​ത്തി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന. മ​റ്റു​ള്ള​വ​രു​ടെ ക​ണ്ണി​ൽ ഒ​രു പു​രു​ഷ​നോ സ്ത്രീ​യോ മോ​ശ​മാ​യി​രി​ക്കും, പ​ക്ഷേ, കു​ട്ടി​ക്ക് അ​വ​ർ ദോ​ഷ​ക​ര​മാ​ക​ണ​മെ​ന്നി​ല്ല.
അ​ച്ഛ​ന് കു​ട്ടി​യു​ടെ സം​ര​ക്ഷ​ണാ​വ​കാ​ശം ന​ൽ​കി​യ കു​ടും​ബ കോ​ട​തി ചോ​ദ്യം ചെ​യ്തു​കൊ​ണ്ട് യു​വ​തി ന​ൽ​കി​യ അ​പ്പീ​ലി​ലാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. ഭ​ർ​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​പ്പോ​യ വ്യ​ക്തി​യാ​ണ് കു​ട്ടി​യു​ടെ അ​മ്മ​യെ​ന്നും അ​തു​കൊ​ണ്ട് കു​ട്ടി​യു​ടെ സം​ര​ക്ഷ​ണം ന​ൽ​കാ​നാ​വി​ല്ലെ​ന്നു​മാ​യി​രു​ന്നു കു​ടും​ബ​കോ​ട​തി​യു​ടെ വി​ധി. എ​ന്നാ​ൽ താ​ൻ ഭ​ർ​ത്താ​വി​നെ ഉ​പേ​ക്ഷി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​യാ​വു​ക​യാ​യി​രു​ന്നു​വെ​ന്നും ഭ​ർ​ത്താ​വു​മാ​യു​ള്ള വി​വാ​ഹ ബ​ന്ധം വേ​ദ​ന​ക​ൾ നി​റ​ഞ്ഞ​താ​യി​രു​ന്നു​വെ​ന്നും യു​വ​തി പ​റ​ഞ്ഞു. ഹൈ​ക്കോ​ട​തി യു​വ​തി​യു​ടെ ഈ ​വാ​ദ​വും അം​ഗീ​ക​രി​ച്ചു. ‘ ഒ​രു വി​വാ​ഹ ബ​ന്ധം വേ​ണ്ടെ​ന്ന് വ​യ്ക്കാ​ൻ പ​ല കാ​ര​ണ​ങ്ങ​ളും ഒ​രാ​ൾ​ക്കു​ണ്ടാ​കു​മെ​ന്നു കോ​ട​തി.

കു​ട്ടി​യു​ടെ അ​മ്മ​യ്ക്കും അ​ച്ഛ​നും സം​ര​ക്ഷ​ണാ​വ​കാ​ശം തു​ല്യ​മാ​യി കോ​ട​തി ന​ൽ​കി. ഓ​രോ വെ​ള്ളി​യാ​ഴ്ച​യും കു​ട്ടി​യെ അ​ച്ഛ​നും അ​മ്മ​യും മാ​റി മാ​റി ഏ​റ്റെ​ടു​ക്ക​ണം. ആ​ല​പ്പു​ഴ കു​ടും​ബ കോ​ട​തി​യി​ൽ ത​ന്നെ കു​ട്ടി​യെ കൈ​മാ​റ​ണ​മെ​ന്നും ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →