കഴക്കൂട്ടത്ത് സിപിഐഎം- ബിജെപി സംഘർഷം : കഴക്കൂട്ടം പോലീസ് കേസെടുത്തു.

തിരുവനന്തപുരം : തിരുവനന്തപുരം കഴക്കൂട്ടത്ത് ബസ് സ്റ്റോപ്പിനെ ചൊല്ലി ഉണ്ടായ തർക്കം സിപിഐഎം-ബിജെപി സംഘർഷത്തിൽ കലാശിച്ചു.. ബിജെപി സംസ്ഥാന സമിതി അംഗം കഴക്കൂട്ടം അനിൽ,സി.ഐ.ടി.യു പ്രവർത്തകനായ സെബാസ്റ്റ്യൻ എന്നിവർക്കു സംഘർഷത്തിൽ പരുക്കേറ്റു. സംഭവത്തിൽ കഴക്കൂട്ടം പോലീസ് കേസെടുത്തു..2023 ജൂൺ 20 നാണ് സംഭവം

കഴക്കൂട്ടത്ത് എലിവേറ്റഡ് ഹൈവേ നിർമ്മാണം നടന്നപ്പോൾ തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിച്ചിരുന്നു. നിർമ്മാണം പൂർത്തിയായതോടെ പഴയ സ്ഥലത്ത് പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം നിർമ്മിച്ചിരുന്നു.ഇതിനെ ചൊല്ലി മുൻപ് തർക്കമുണ്ടാവുകയും പോലീസ് ഇടപെട്ടു പരിഹരിച്ചതുമായിരുന്നു. വീണ്ടും ഓട്ടോറിക്ഷ തൊഴിലാളികൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.

ജൂൺ 19 മുതൽ പുതിയ ബസ് സ്റ്റോപ്പിൽ കെഎസ്ആർടിസി ഉദ്യോഗസ്ഥരെത്തി ബസുകൾ നിർത്തിച്ചിരുന്നു.പ്രശ്‌ന സാധ്യത മുന്നിൽ കണ്ടു രാവിലെ മുതൽ പോലീസും സ്ഥലത്തു നിലയുറപ്പിച്ചു.ഉച്ചയോടെ ബിജെപി-സിപിഐഎം പ്രവർത്തകർ തമ്മിൽ വാക്ക് തർക്കമുണ്ടായി.തർക്കത്തിനൊടുവിൽ ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് സ്ഥലത്തെത്തി ഇരു വിഭാഗം പ്രവർത്തകരെയും പിരിച്ചു വിട്ടു.

ബിജെപി സംസ്ഥാന സമിതി അംഗം കഴക്കൂട്ടം അനിൽ,സി.ഐ.ടി.യു പ്രവർത്തകനായ സെബാസ്റ്റ്യൻ എന്നിവർക്കാണ് സംഘർഷത്തിൽ പരുക്കേറ്റത്. മർദനമേറ്റതായി ഇരുഭാഗവും പരാതി നൽകി.കഴക്കൂട്ടം പോലീസ് കേസെടുത്തിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →