പ്രഗ്നൻസി ക്ലബ്ബ് ” വൗ മോം ” കിൻഡർ ഹോസ്പിറ്റലിൽ ആരംഭിച്ചു
ഗർഭിണികൾക്ക് പിന്തുണ നൽകുന്ന സമൂഹത്തെ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നതിനോപ്പം “ഗർഭകാലം ആഘോഷമാക്കുക” എന്ന് ഉദ്ദേശം ഉൾക്കൊണ്ട് കൂടിയാണ് കിൻഡർ പ്രഗ്നൻസി ക്ലബ്ബ് തുടക്കമിടുന്നത്

കളമശേരി: കേരളത്തിലെ ആദ്യത്തെ പ്രഗ്നൻസി ക്ലബ്ബ് ” വൗ മോം ” കിൻഡർ ഹോസ്പിറ്റൽ കൊച്ചിയിൽ ആരംഭിച്ചു. ക്ലബ്ബിന്റെ ഉദ്ഘാടനം എറണാകുളം എം പി ഹൈബി ഈഡൻ നിർവഹിച്ചു. കളമശേരി നഗരസഭ ചെയർപേഴ്സ സീമ കണ്ണൻ ക്ലബ്‌ ലോഗോ പ്രകാശനം ചെയ്തു. വാർഡ് കൗൺസിലർ ദിലീപ്, കളമശേരി കിൻഡർ വിമൻസ് ഹോസ്പിറ്റൽ ഫെർട്ടിലിറ്റി സെന്റർ ഡോക്ടർമാരായ ഡോ. ഉഷ, ഡോ. മധുജ ഗോപിശ്യം, ഡോ. സ്മിത സുരേന്ദ്രൻ, ഡോ. വിവേക്.വി കുമാർ, ഡോ. ഫെസ്മിത എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് 20 ഓളം ഗർഭിണികൾ പങ്കെടുത്ത ബേബി ഷവർ ആഘോഷവും നടന്നു.
ഗർഭിണികൾക്ക് പിന്തുണ നൽകുന്ന സമൂഹത്തെ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നതിനോപ്പം “ഗർഭകാലം ആഘോഷമാക്കുക” എന്ന് ഉദ്ദേശം ഉൾക്കൊണ്ട് കൂടിയാണ് കിൻഡർ പ്രഗ്നൻസി ക്ലബ്ബ് തുടക്കമിടുന്നത്. ഗർഭകാലത്ത് ആവശ്യമായിവരുന്ന ഡോക്ടേഴ്സ് ക്ലാസ്സുകൾ ന്യൂട്രീഷൻസ് ക്ലാസ്സുകൾ, യോഗ, സൂംബാ, സൈക്കോളജി ക്ലാസ്സുകൾ, കൂടാതെ പ്രീ മാരിറ്റൽ ക്ലാസ്സ്‌ തുടങ്ങി വിവിധ തരത്തിലുള്ള ആക്ടിവിറ്റികളും, ഗെയിംസും ഉൾപെടുത്തിയാണ് ക്ലബ് സംഘടിപ്പിക്കപ്പെടുന്നത്. ഭാര്യ ഭർത്താക്കന്മാർക്ക് പരസ്പരം മനസ്സിലാക്കുന്നതിനും ഈ കാലയളവിൽ കണ്ട് വരുന്ന ഡിപ്രെഷൻ പോലെയുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിനും ക്ലബ്‌ മുൻ‌തൂക്കം നൽകുന്നു. ഗർഭകാലത്ത് സ്ത്രീകൾക്ക് ഒത്തുകൂടാനായിട്ടുള്ള അവസരവും വിവരങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നതിനുമുള്ള വേദിയായിട്ടായിരിക്കും ക്ലബ് പ്രവർത്തിക്കുക

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →