മുംബൈ: ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ബംഗ്ലാവിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസിൽ രണ്ടു പേർ പിടിയിൽ. ജുഹുവിലെ കിനാര എന്ന ബംഗ്ലാവിലാണ് മോഷണം നടന്നത്. നടിയും കുടുംബവും നിലവിൽ വിദേശത്താണ്.നടിയുടെ ഹൗസ് കീപ്പിങ് മാനേജരാണ് ബംഗ്ലാവിൽ മോഷണം നടന്നതായി പൊലീസിൽ പരാതി നൽകിയത്
മേയ് 24നാണ് നടിയും കുടുംബവും വിദേശത്തേക്ക് പോയത്. ജൂൺ 6ന് ബംഗ്ലാവിലെത്തിയ മാനേജർക്ക് കാണാൻ കഴിഞ്ഞത് വീട്ടിലെ വസ്തുക്കൾ ചിതറിക്കിടക്കുന്നതാണ്. അതിനു ശേഷം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മുഖം മറച്ച രണ്ടു പേർ അതിക്രമിച്ചു കടന്നതായി കണ്ടെത്തി. ബംഗ്ലാവിനുള്ളിലും പുറത്തും സമീപപ്രദേശത്തുമായി സ്ഥാപിച്ചിരുന്ന 70 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് മോഷ്ടാക്കളെ കണ്ടെത്തിയത്.
ശിൽപ്പ ഷെട്ടിയുടെ വീട്ടിൽ മോഷണം: രണ്ടു പേർ പിടിയിൽ
നടിയുടെ ഹൗസ് കീപ്പിങ് മാനേജരാണ് ബംഗ്ലാവിൽ മോഷണം നടന്നതായി പൊലീസിൽ പരാതി നൽകിയത്.
