പീഡനക്കേസിലെ പിടികിട്ടാപ്പുള്ളിയെ കുടുക്കി പ്രത്യേക അന്വേഷണ സംഘം

ആലപ്പുഴ: പീഡന കേസിലെ പിടികിട്ടാപ്പുള്ളി ആലപ്പുഴയിൽ അറസ്റ്റിലായി. 2023 ജൂണ്‍ 2015ൽ മാനസിക പ്രശ്നങ്ങൾ നേരിടുന്ന യുവതിയെ തട്ടിക്കൊണ്ട് പീഡിപ്പിച്ച കേസിലെ പ്രതിയായ തമിഴ്‌നാട് മാർത്താണ്ഡം, പിച്ചവിളയിൽ വീട്ടിൽ വിജു (38) ആണ് 2023 ജൂൺ 11 ന് രാവിലെ അറസ്റ്റിലായത്.

പീഡനക്കേസിൽ അറസ്റ്റിലായിരുന്ന വിജു ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയായിരുന്നു. ഒട്ടേറെ തവണ കോടതിയിൽ ഹാജരാകുവാൻ കോടതി പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പ്രതി ഹാജരാകാതിരുന്നതിനാൽ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് ചെങ്ങന്നൂർ ഡിവൈഎസ് പി, എം കെ ബിനുകുമാറിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വെൺമണി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരീഷ് ലാൽ വി, വി ജയരാജ് എന്നിവർ തമിഴ്നാട്ടിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ പുതിയ ഫോൺ നമ്പർ ലഭിച്ചാണ് വഴിത്തിരിവായത്. തുടർന്ന് പ്രതി കോട്ടയം മണർകാട് ഉണ്ടന്ന് മനസിലാക്കി മണർകാട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →