വയനാട് പടിഞ്ഞാറത്തറ ആയുര്‍വേദ ആശുപത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി

വയനാട് : പടിഞ്ഞാറത്തറ ആയുര്‍വേദ ആശുപത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപനം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ സിന്ധു പുറത്തൂട്ട്, പി.ജി. സജേഷ്, എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ ദിലീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6386/ayurveda-hospital-stone-laying-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →