Tag
ന്യൂസ് ഡെസ്ക്

കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ യുവതിയെ സുഹൃത്തായ യുവാവ് വെട്ടി കൊലപ്പെടുത്തി.

May 17, 2023 - 6:31 am

കാസർകോട് : യുവതിയെ സുഹൃത്തായ യുവാവ് ലോഡ്‌ജ് മുറിയിൽ വെട്ടി കൊലപ്പെടുത്തി. ഉദുമ മാങ്ങാട് മുക്കുന്നോത്തു സ്വദേശി 34 വയസുള്ള പി.ബി. ദേവികയാണു കൊല്ലപ്പെട്ടത്. മേക്കപ്പ് ആർട്ടിസ്റ്റ് ആണ് ദേവിക. കാഞ്ഞങ്ങാട്ടെ ലോഡ്ജിലേക്കുയുവതിയെ വിളിച്ചുവരുത്തിയ ശേഷമായിരുന്നു കൊലപാതകം. . പ്രതിയായ സുഹൃത്ത് ബോവിക്കാനം സ്വദേശി സതീഷ്(36) പൊലീസിനു മുമ്പാകെ കീഴടങ്ങി.

കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ 2023 മെയ് 16 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. കൊലപാതകത്തിനു ശേഷം ലോഡ്ജ് മുറി പുറത്തുനിന്ന് പൂട്ടിയ സതീഷ് 500 മീറ്റർ അകലെയുള്ള പൊലീസ് സ്റ്റേഷനിൽ വൈകിട്ട് അഞ്ചു മണിയോടെ എത്തി കീഴടങ്ങുകയായിരുന്നെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ പറഞ്ഞു. ലോഡ്ജിൽ പൊലീസ് എത്തിയപ്പോൾ കഴുത്തിൽ rവെട്ടേറ്റു മരിച്ച നിലയിൽ ദേവികയെ കണ്ടെത്തുകയായിരുന്നു.

കൊല്ലപ്പെട്ട ദേവികയും യുവാവും ഏറെക്കാലം സൗഹൃദത്തിലായിരുന്നു. സമീപ ദിവസങ്ങളിൽ ഇരുവർക്കും ഇടയിൽ വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായെന്നാണ് പ്രതി പോലീസിനോട് വെളിപ്പെടുത്തിയത്. തുടർന്ന് പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനെന്നോണം ദേവികയെ പ്രതിയായ സതീഷ് ലോഡ്ജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ലോഡ്ജ് മുറിക്കുള്ളിൽ ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തുടർന്നാണ് പ്രതി വെട്ടി കൊലപ്പെടുത്തിയത്….

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *