കർണാടകയിൽ കോൺഗ്രസ് മുന്നിൽ

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിട്ടപ്പോൾ കോൺഗ്രസിന്റെ തേരോട്ടം. 120ലധികം സീറ്റുകളിലാണ് കോൺഗ്രസ് മുന്നിട്ടുനിൽക്കുന്നത്. ബി ജെ പിയുടെ ലീഡ് 78 സീറ്റുകളിൽ മാത്രമാണ്. ജെ ഡി എസ് 22ഉം മറ്റുള്ളവർ മൂന്നും സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കര്‍ണാടകത്തിലെ 224 മണ്ഡലങ്ങളിലെ 2,163 സ്ഥാനാര്‍ഥികളുടെ വിധിയാണ് ഇപ്പോള്‍ അറിയുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവുംവലിയ പോളിങ് ശതമാനം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 36 കേന്ദ്രങ്ങളിലാണ് നടക്കുന്നത്. 73.19 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →