ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

കായംകുളം : ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. കായംകുളം ചക്കാലയിൽ ബിജുവാണ് ഭാര്യയെ കൊന്ന ശേഷം ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. ഭാര്യ ലൗലിയാണ് (33) കൊല്ലപ്പെട്ടത്. സ്വകാര്യ ആശുപത്രിയിലെ നേഴ്സ് ആണ് ലൗലി.

ലൗലിയെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കായംകുളം കോലെടുത്തു ലെവൽ ക്രോസിന് സമീപത്തു വെച്ചാണ് ബിജുവിന്റെ മൃതദേഹം കണ്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →