പ്രകാശ് സിങ് ബാദലിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രമുഖർ

ന്യൂഡൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രമുഖർ. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ലോക്‌സഭാ സ്പീക്കർ ഓം ബിർല, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ വാറിങ് എന്നിവരുൾപ്പെടെ അനുശോചനം അറിയിച്ചു.

‘‘ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു വലിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. രാഷ്ട്രത്തിനു നിരവധി സംഭാവന നൽകിയ ശ്രദ്ധേയനായ രാഷ്ട്രതന്ത്രജ്ഞനായിരുന്നു. പഞ്ചാബിന്റെ പുരോഗതിക്കായി അദ്ദേഹം അക്ഷീണം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി എനിക്കൊരു നഷ്ടമാണ്. നിരവധി വിഷയങ്ങളിൽ അദ്ദേഹവുമായുള്ള ഇടപഴകലുകൾ ഞാൻ സ്‌നേഹപൂർവം ഓർക്കുന്നു’’. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →