കൊട്ടാരക്കര : ബസിൽ ബോധരഹിതയായി അവശനിലയിൽ കാണപ്പെട്ട യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സയ്ക്ക് വഴിയൊരുക്കി കെഎസ്ആർടിസി ജീവനക്കാർ. പുനലൂരിൽ നിന്നു കൊട്ടാരക്കരയ്ക്ക് അടുത്തുള്ള മകന്റെ വീട്ടിലേക്ക് വരികയായിരുന്നു. യാത്രക്കാരി പുനലൂർ സ്വദേശി ചന്ദ്രികയാണ് (54) 2023 ഏപ്രിൽ 25ന് ഉച്ചയ്ക്ക് ഒരു മണിയോടെ പുനലൂർ- കുണ്ടറ കെഎസ്ആർടിസി ബസിൽ അവശനിലയിൽ കാണപ്പെട്ടത്. പുനലൂർ ഡിപ്പോയിലെ ബസ് ഡ്രൈവർ ജെ.ഡി.ഷാജിമോൻ, കണ്ടക്ടർ ഡി.എസ്.രാജശേഖരൻ എന്നിവരുടെ സമയോചിത ഇടപെടലാണ് തുണയായത്. യാത്രക്കാരി സുഖം പ്രാപിച്ചു വരുന്നു.
പുലമൺ ട്രാഫിക് ജംക്‌ഷനിലെത്തുമ്പോഴാണ് സീറ്റിൽ അവശനിലയിൽ കാണപ്പെട്ടത്. ഡ്രൈവർ ജെ.ഡി.ഷാജിമോൻ ബസ് കൊട്ടാരക്കര താലൂക്ക് ആശുപത്രി പരിസരത്തേക്ക് ഓടിച്ച് കയറ്റി. തുടർന്ന് ആശുപത്രി ജീവനക്കാർ ചന്ദ്രികയെ ചന്ദ്രികയെ അത്യാഹിത വിഭാഗത്തിലെത്തിക്കുകയായിരുന്നു.