മലയാളിയെ കടക്കെണി വിഴുങ്ങുന്നുവെന്ന് ദി പീപ്പിള്‍ സെക്രട്ടറി അഡ്വ.വി.ടി. പ്രദീപ് കുമാറിന്റെ വിലയിരുത്തല്‍. വെറും വാദമായല്ല, വസ്തുതകൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഒരു സംസ്ഥാനവും കേരളം പോലെ കടം വാങ്ങാനായി നടക്കുന്നില്ലെന്ന യാഥാര്‍ഥ്യം കൂടിയാണ് അദ്ദേഹം തുറന്നുകാട്ടുന്നത്. കഴിഞ്ഞ നാല് ദശകങ്ങളായി കേരളം കടമെടുത്താണ് കാര്യങ്ങള്‍ നിറവേറ്റുന്നത്. കേരളമിപ്പോള്‍ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. കോവിഡ് വന്നതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. എന്നാലും തുടര്‍ഭരണം ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ കടമെടുപ്പ് തുടരുകയും ചെയ്യുന്ന അവസ്ഥയിലാണ്.
പ്രധാനമായും മൂന്നു കാരണങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തന്നെ പറയുന്നു. ഒന്ന്, കൊവിഡും ലോക്ക്ഡൗണും. രണ്ട്, ജി.എസ്.ടി നഷ്ടപരിഹാരം വൈകിയത്. മൂന്ന് ഡിവിസീവ് പൂളില്‍ കുറവുണ്ടായത്. കൊവിഡ് പ്രതിസന്ധിയും ജി.എസ്.ടി നഷ്ടപരിഹാരം നിലച്ചതും ഭാവിയിലും വെല്ലുവിളികളായി തുടരും. ഈ അവസരത്തിലാണ് അഡ്വക്കേറ്റ് പ്രവീണ്‍കുമാര്‍
വസ്തുതകള്‍ വ്യക്തമാക്കുന്നത്. ഭരണപക്ഷത്തിന്റെ എതിര്പ്പുവിളികള് സോഷ്യല്‍ മീഡിയയില്‍ ഉയരുമെന്ന് ഉറപ്പുള്ളതിനാലാവാം ഇക്കാര്യം വ്യക്തമാക്കിയതിന് സംഘി പട്ടം കിട്ടിയാലും കുഴപ്പമില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് പ്രവീണ്‍ കുമാര്‍ തന്റെ വിലയിരുത്തലുകള്‍ പങ്ക് വച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്ന ആ വിലയിരുത്തലാണ് താഴെ കൊടുത്തിരിക്കുന്നത്.
സംഘിപട്ടം ചാര്‍ത്തിയാലും വേണ്ടില്ല
ഇത്തരം വിലയിരുത്തലുകള്‍ ചര്‍ച്ചയാക്കേണ്ടതുണ്ട്.
എന്തുഭാവിച്ചാണിവര്?
ഇന്നലെ വരെ തന്തയുടെ കടം മാത്രമായിരുന്നു മക്കള്‍ തീര്‍ക്കേണ്ട ബാധ്യതയെങ്കില്‍ ഇന്ന് അമ്മയുടെ രഹസ്യ കാമുകന്മാരുടെ കടം കൂടി മക്കളുടെ ബാധ്യതയായി മാറിയിരിക്കുന്നു.
കേരളത്തിന്റെ കട ബാധ്യത രാജ്യത്തിന്റെ കട ബാധ്യതയുടെ മൂന്നില്‍ ഒന്ന് !
കേരളത്തിന്റെ കട ബാധ്യത ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെ ആകെ കടബാധ്യതയുടെ 80 % !
മലയാളി അല്ലാത്ത ഒരു ഇന്ത്യക്കാരന്റെ കടം 1.16 ലക്ഷം.
ഒരു മലയാളിയുടെ കടം 18 ലക്ഷം !
ഞാന്‍ വെറുതെ ഒരു സുഖത്തിന് വേണ്ടി എഴുതുന്നതല്ല. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ നികുതികളായി മൂന്ന് ലക്ഷത്തോളം രൂപ സര്‍ക്കാറിലേക്ക് നല്കിയ ശേഷമാണ് ഞാന്‍ ഇത് എഴുതുന്നത്. ഞാന്‍ നല്കിയ നികുതി പണത്തിന്റെ മൂല്യത്തെ കുറിച്ചുളള ബോധ്യത്തില്‍ നിന്നും വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ എന്റെ പഠന -ഗവേഷണത്തില്‍ എനിക്ക് ശരിയെന്ന് തോന്നിയതുമാണ് ഞാന്‍ ഇവിടെ എഴുതുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കുത്തനെ ഉയരുന്ന കടബാധ്യതയെ കുറിച്ച് എഴുതിയപ്പോള്‍ സര്‍ക്കാര്‍ ഗ്യാരണ്ടി നിന്ന വായ്പകള്‍ സര്‍ക്കാറിന്റെ ബാധ്യതയല്ലായെന്ന കമന്റുകള്‍ക്കൊപ്പം ചിലര്‍ സംഘിപട്ടവും ചാര്‍ത്തി തന്നിരുന്നു. അതിന് മറുപടി നല്കണമെങ്കില് വ്യക്തമായ വിവര ശേഖരണം ആവശ്യമായതിനാലാണ് രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളുടെയും ബഡ്ജറ്റുകള്‍ അവതരിപ്പിക്കുന്നത് വരെ കാത്തിരുന്നത്. അതിനിടയിലാണ് കഴിഞ്ഞ ദിവസം റിസര്‍വ്വ് ബാങ്കിന്റെ ഒരു ഉത്തരവ് വന്നത്. കൊല്‍ക്കത്തയിലെ ശ്രീരാമകൃഷ്ണ മിഷന് കെ.ടി.ഡി.എഫ്.സി.യില്‍ നിക്ഷേപിച്ച 170 കോടി രൂപയുടെ നിക്ഷേപം തിരികെ കിട്ടാതായതോടെ അവര്‍ റിസര്‍വ്വ് ബാങ്കിനെ സമീപിച്ചിരുന്നു. സര്‍ക്കാര്‍ റിസര്‍വ്വ് ബാങ്കിന്റെ മുന്നില്‍ ഉന്നയിച്ചത് രണ്ട് വാദങ്ങളായിരുന്നു. ഒന്നാമത്തെ വാദം കെ.ടി.ഡി.എഫ്.സി. എന്ന ധനകാര്യ സ്ഥാപനം കെ.എസ്സ്.ആര്.ടി.സി യ്ക്ക് നല്കിയ വായ്പ കുടിശ്ശികയായത് കാരണമാണ് നിക്ഷേപം തിരികെ നല്കാന് പറ്റാത്തത് എന്നും രണ്ടാമതായി ന്യായീകരണ തൊഴിലാളികള്‍ പറയുന്ന പോലെ കെ.ടി.ഡി.എഫ്.സി.യുടെ ബാധ്യതയ്ക്ക് സര്‍ക്കാറിന് ഒരു ഉത്തരവാദിത്തവും ഇല്ലായെന്നുമായിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ ഈ വാദം തള്ളിയാണ് സര്‍ക്കാര്‍ ഗ്യാരണ്ടി ഉള്ളതുകൊണ്ട് കെ.ടി.ഡി.എഫ്.സി. നല്‍കാനുള്ള തുക നല്‍കാനുള്ള ഉത്തരവാദിത്തം സര്‍ക്കാറിനാണെന്ന് റിസര്‍വ്വ് ബാങ്ക് ഉത്തരവ് ഇട്ടത്. കരാറുകാരുടെ കുടിശ്ശിക നല്കാന് ഗതിയില്ലാത്ത കിഫ്ബിയെടുത്ത 12061 കോടിയുടെയും, ഒരു രൂപയുടെയും വരുമാന മാര്‍ഗ്ഗമില്ലാത്ത സാമൂഹ്യ സുരക്ഷ പെന്ഷന് കമ്പിനി വാങ്ങിയ 10706 കോടി രൂപയുടെയും , അന്ത്യശ്വാസം വലിക്കുന്ന കെ.എസ്സ്.ആര്.ടി.സി. എടുത്ത 304846 കോടിയുമെല്ലാം തിരിച്ചടയ്ക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാറിന് തന്നെയാണെന്ന് കെ.ടി.ഡി.എഫ്.സി.ക്കെതിരായ ഉത്തരവിലൂടെ റിസര്‍വ്വ് ബാങ്ക് ഒരിക്കല്‍ കൂടി അടിവരയിടുകയാണ്. അതായത് സര്‍ക്കാറിന്റെ കടം സര്‍ക്കാര്‍ പറയുന്ന 3,70,342 കോടിയല്ല. 48,06,480 കോടിയാണെന്ന സത്യത്തെ ഒരു കാപ്സ്യൂള്‍ കൊണ്ടും മറച്ചുവെക്കാന്‍ കഴിയില്ല. അങ്ങനെ രാജ്യത്തെ ഏറ്റവും ചെറിയ സംസ്ഥാനമായ കേരളത്തിന്റെ കടബാധ്യത കേട്ട് ആരും ഞെട്ടണ്ട. രാജ്യത്തിന്റെ മൊത്തം കട ബാധ്യതയുടെ മൂന്നില്‍ ഒന്നിന് തുല്യമായ ബാധ്യതയാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലെ പബ്ലിക് ഡെബ്റ്റ് മാനേജ്മെന്റ് സെല്ലിന്റെ കണക്കനുസരിച്ച് രാജ്യത്തിന്റെ നിലവിലെ ആസ്തി
46 ട്രില്യന്‍ ഇന്ത്യന്‍ രൂപയും 2023 മാര്‍ച്ച് 31 വരെയുള്ളകട ബാധ്യത 155.77 ലക്ഷം കോടി രൂപയുമാണ്. അതായത് ഓരോ ഇന്ത്യന്‍ പൗരനും ഇന്ന് 1.16 ലക്ഷം രൂപയുടെ കടക്കാരനാണ്. എന്നാല്‍ കേവലം 18991 കോടി രൂപയുടെ മാത്രം ആസ്തിയുള്ള കേരളത്തിന്റെ കട ബാധ്യത 48,06,480 കോടിയുമാണ്. മലയാളി അല്ലാത്ത ഓരോ ഇന്ത്യക്കാരന്റെയും ആളോഹരി കടബാധ്യത 1.16 ലക്ഷം രൂപയാണെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജനിച്ചു പോയി എന്ന ഒറ്റ കാരണത്താല്‍ ഇന്ത്യക്കാരനായ ഓരോ മലയാളിയുടെയും ആളോഹരി ശരാശരി കടബാധ്യത 18 ലക്ഷം രൂപയാണ്. കേന്ദ്രം കടം എടുക്കുന്നത് 28 സംസ്ഥാനങ്ങള്‍ക്കും 8 കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് കൂടി വേണ്ടിയാണ്. കേന്ദ്രത്തിന്റെ 155.77 ലക്ഷം കോടി കടം അനുഭവിക്കുന്നത് കേരളം കൂടിയാണ്. സത്യം എഴുതുമ്പോള്‍ സംഘിയായി ചിത്രീകരിച്ചാലും കണക്കുകള്‍ക്ക് സംഘിയാവാന്‍ കഴിയില്ല. കാരണം സംഘി കൂട്ടിയാലും കൊങ്ങി കൂട്ടിയാലും കമ്മി കൂട്ടിയാലും ആര് കൂട്ടിയാലും മൂന്നും രണ്ടും അഞ്ച് തന്നെയായിരിക്കും. സംസ്ഥാനത്ത് നിന്ന് കേന്ദ്രം പിരിച്ചെടുക്കുന്ന നികുതിയിലെ സംസ്ഥാന വിഹിതം കൂടാതെ 30510 കോടി രൂപ ഗ്രാന്റ് ആയും 11167 കോടി കടമായും കഴിഞ്ഞ വര്‍ഷം(2022) കേരളത്തിന് ലഭിച്ചത് കേന്ദ്രം വാങ്ങിച്ച 155.77 ലക്ഷം കോടിയില്‍ നിന്നാണ്. ഇതില്‍ മുന്‍ വര്‍ഷങ്ങളില്‍ കേന്ദ്രത്തില്‍ നിന്ന് വാങ്ങിച്ച വായ്പയുടെ കണക്കുകള്‍ കൂടി പരിശോധിച്ചാല്‍ 155.77 ലക്ഷം കോടിയില്‍ കേരളത്തിന്റെ കയ്യില്‍ എത്രയുണ്ടെന്നറിയാം. കേന്ദ്രം വാങ്ങിക്കുന്ന കടം രാജ്യത്തിന് പുറത്തല്ല ചിലവഴിക്കുന്നത്. കേരളം കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കട ബാധ്യതയുള്ള സംസ്ഥാനം യു.പി.യാണ്. 6,24,040 കോടി രൂപ. കേരളം ഒഴികെയുള്ള 27 സംസ്ഥാനങ്ങളുടെ ആകെ കട ബാധ്യത 60,46,651 കോടി മാത്രമാണ്. എന്നാല്‍ രാജ്യത്തെ ഏറ്റവും ചെറിയ സംസ്ഥാനമായ കേരളത്തിന്റെ കടം മറ്റ് 27 സംസ്ഥാനങ്ങളും വാങ്ങിച്ച കടത്തിന്റെ 80 % വരും. കേവലം 3.5 കോടി ജനം മാത്രമുള്ള ഒരു സംസ്ഥാനത്തിന്റെ കടത്തിന്റെ കണക്കാണിത്. ബഡ്ജറ്റിന് പുറമെ കടമെടുക്കുന്ന സംവിധാനത്തിലൂടെയാണ് ഇത്രയും ഭീമമായ കട ബാധ്യതയിലേക്ക് സംസ്ഥാനം എത്തിയത്. 2016 ല്‍ എല്‍.ഡി.എഫ്. അധികാരത്തില്‍ വരുമ്പോള്‍ സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ വാങ്ങിച്ച കടം 11126 കോടി മാത്രമായിരുന്നുവെങ്കില്‍ 2023 ല്‍ ഇത് റോക്കറ്റ് വേഗതയില്‍ 44,36,138 കോടിയിലേക്കാണ് ഉയര്‍ന്നത്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ ഗ്യാരണ്ടി ആക്ട് പ്രകാരം കടമെടുത്ത സംസ്ഥാനങ്ങളില്‍ കേരളം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തുള്ളത് കര്‍ണാടകയാണ്. കേവലം 3427 കോടി. അതും ലാഭത്തില്പ്രവര്ത്തിച്ച് വരുമാനം ഉണ്ടാക്കുന്ന ഒരു സോളാര്‍ വൈദ്യുതി കമ്പിനിക്ക് വേണ്ടി. ഇവിടുത്തെ സര്‍ക്കാര്‍ ജീവനക്കാരും രാഷ്ട്രീയ തൊഴിലാളികളുമായ 3% ജനങ്ങള്‍ക്ക് ഏത് പെട്ടിയില്‍ നിന്നാണോ സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും എടുത്ത് കൊടുക്കുന്നത് ആ പെട്ടിയില്‍ നിന്ന് തന്നെ വേണം ബാക്കി 97 % ജനങ്ങളുടെയും ആവശ്യങ്ങള്‍ക്കുള്ള പണവും എടുത്ത് കൊടുക്കേണ്ടത്. അതിന് പകരം അവരെ രണ്ടാം കിട പൗരന്മാരായി ബഡ്ജറ്റിന്റെ പരിധിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു. 97% ജനങ്ങളെ സര്‍ക്കാറിന് കീഴില്‍ നിര്‍ത്തുന്നതിന് പകരം വിവിധ വിഭാഗങ്ങളായി വേര്‍തിരിച്ച് കോര്‍പ്പറേഷനുകള്‍ക്കും കമ്പനികള്‍ക്കും ബോര്‍ഡുകള്‍ക്കും വീതം വെച്ച് നല്‍കിയിരിക്കുകയാണ്. പിന്നോക്ക വിഭാഗങ്ങളെ പിന്നോക്ക വിഭാഗ കോര്പ്പറേഷന് കീഴിലും മുന്നോക്ക വിഭാഗത്തെ മുന്നോക്ക വിഭാഗ കോര്പ്പറേഷന് കീഴിലും വനിതകളെ വനിത വികസന കോര്‍പ്പറേഷനു കീഴിലും മത്സ്യതൊഴിലാളികളെ മത്സ്യഫെഡിന് കീഴിലും ഇങ്ങനെ ജനങ്ങളെ വിവിധ വിഭാഗമായി വിഭജിച്ച് നല്‍കിയിരിക്കുകയാണ്. ഇതില്‍ പലതും സ്വകാര്യ കമ്പിനികളാണെന്ന വസ്തുത പോലും പാവം ജനങ്ങള്‍ അറിയുന്നില്ല. ബഡ്ജറ്റ് വഴി പണം അനുവദിക്കുന്നതിന് പകരം ഓരോ വിഭാഗം ജനങ്ങളുടെയും ആവശ്യത്തിന് അതാത് കോര്‍പ്പറേഷന്റെയോ, ബോര്‍ഡിന്റെയോ, കമ്പനിയുടെയോ പേരില്‍ സര്‍ക്കാര്‍ കടം വാങ്ങിപ്പിക്കുന്നു.
പണത്തിന്റെ ആവശ്യം വരുമ്പോള്‍ ഇങ്ങനെ ഓരോ രഹസ്യ കാമുകന്മാരെ കണ്ടെത്തി അവരിലൂടെ ഉണ്ടാവുന്ന ബാധ്യതയും ഇന്ന് കുടുംബത്തിന്റെ തലയിലാണ്. ഈ രഹസ്യ ബാന്ധവം അവസാനിപ്പിക്കാത്ത കാലത്തോളം കേരളത്തെ ആര്‍ക്കും രക്ഷപ്പെടുത്താന്‍ കഴിയില്ല. ഏത് ദൈവം തമ്പുരാന് വന്നാലും ഈ നാട് രക്ഷപ്പെടില്ല. രക്ഷപ്പെടുത്താന്‍ കഴിയുകയുമില്ല. ഇതറിയാവുന്നവര്‍ അവരുടെ വരും തലമുറകള്‍ക്ക് കൂടി വേണ്ടത് സ്വദേശത്തും വിദേശത്തുമായി സമ്പാദിച്ചിട്ടുണ്ട്. അവര്‍ക്ക് വേണ്ടി ജയ് വിളിക്കാം.
തയ്യാറാക്കിയത്.
അഡ്വ.വി.ടി. പ്രദീപ് കുമാര്‍ ,
സെക്രട്ടറി,
ദി പീപ്പിള്‍
Read more…https://www.facebook.com/100069234345859/posts/551049833879490/?mibextid=JgRRn7n7jRVACbyL

