മുംബൈ: ഇന്ത്യയില്‍ ഏറ്റവും ഉപയോക്താക്കളുള്ള കമ്പനിയായി റിലയന്‍സ് ജിയോ. എയര്ടെല്ലിനെയാണു മറികടന്നത്. 2023 ജനുവരിയില്‍ ജിയോയ്ക്ക് 35 ലക്ഷം ഉപയോക്താക്കളെക്കൂടി കിട്ടി.
ആകെ 102.4 കോടി സിമ്മുകളാണു ജിയോ പുറത്തിറക്കിയിട്ടുള്ളത്. 5ജിയാണു ജിയോയ്ക്കു നേട്ടമായത്. ഇതോടെ വിപണിയിലെ കമ്പനിയുടെ വിഹിതം 38.5 ശതമാനമായി. എയര്‍ടെല്ലിന്റെ വിപണി വിഹിതം 35.5 ശതമാനമാണ്.

