ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രത്തിനകത്തെ കിണറിടിഞ്ഞ് വീണു. സംഭവത്തില്‍ 11 പേര് മരിച്ചു. അഞ്ചിലേറെ പേര് കിണറില്‍ കുടുങ്ങി കിടക്കുകയാണ്. എട്ട് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കിണറിന് മുകളില്‍ സ്ഥാപിച്ച മേല്‍ക്കൂര തകര്‍ന്ന് വീണാണ് അപകടം ഉണ്ടായത്. ഈ സമയത്ത് മേല്‍ക്കൂരക്ക് മുകളില്‍ ഉണ്ടായിരുന്ന ആളുകള്‍ കിണറിലേക്ക് വീഴുകയായിരുന്നു. രാമനവമി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലെത്തിയ ആളുകളാണ് അപകടത്തില്‍പ്പെട്ടത്. ആദ്യഘട്ടത്തില്‍ ഫയര്‍ഫോഴ്സിനും ആംബുലന്‍സിനും സംഭവസ്ഥലത്തേക്ക് എത്താന്‍ കഴിയാത്തതിനാല്‍ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫയര്‍ഫോഴ്സ് എത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ക്ഷേത്രത്തിനകത്തെ കിണറിടിഞ്ഞ് വീണ് 11 മരണം
