ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തം: പ്രധാനമന്ത്രിയ്ക്ക് ജര്‍മ്മന്‍ പൗരന്റെ പരാതി

ന്യൂഡല്‍ഹി: ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തത്തിനു പിന്നാലെ വിവാദത്തിലായ സോണ്ട കമ്പനിക്കും രാജ്കുമാര്‍ പിള്ളയ്ക്കുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജര്‍മ്മന്‍ പൗരന്റെ പരാതി. സോണ്ട കമ്പനിയില്‍ നിക്ഷേപം നടത്തിയ ജര്‍മ്മന്‍ പൗരന്‍ പാട്രിക്ക് ബൗവറാണ് പ്രധാനമന്ത്രിയ്ക്ക് പരാതി നല്‍കിയത്. ഇന്ത്യയില്‍ നിക്ഷേപം നടത്തിയ താന്‍ ചതിക്കപ്പെട്ടുവെന്ന് അദ്ദേഹം പരാതിയില്‍ പറയുന്നു. രാജ്കുമാര്‍ പിള്ള കേരളത്തിലെ രാഷ്ട്രീയ കുടുംബത്തില്‍ നിന്നുള്ള ആളാണെന്നും താന്‍ നിക്ഷേപിച്ച പണം തിരികെ കിട്ടാന്‍ നാല് വര്‍ഷമായി കഷ്ടപ്പെടുകയാണെന്നും പാട്രിക് പരാതിയില്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നാണ് ആവശ്യമെന്നും ജര്‍മ്മന്‍ പൗരന്‍ പറഞ്ഞു. വിഷയം ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും കത്തില്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം