ചാരവൃത്തി: വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടര്‍ കസ്റ്റഡിയില്‍

കാലിഫോര്‍ണിയ: ചാരവൃത്തി ആരോപിച്ച് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടര്‍ ഇവാന്‍ ഗെര്‍ഷ്‌കോവിച്ചിനെ യെക്കാറ്റെറിന്‍ബര്‍ഗില്‍ തടഞ്ഞുവെച്ചു. ഗെര്‍ഷ്‌കോവിച്ച് അമേരിക്കന്‍ ഗവണ്‍മെന്റിന്റെ താല്‍പ്പര്യങ്ങള്‍ക്കായി ചാരവൃത്തി നടത്തിയതായാണ് ആരോപണം. അമേരിക്കന്‍ റിപ്പോര്‍ട്ടര്‍ റഷ്യന്‍ സൈനിക വ്യാവസായിക സമുച്ചയത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് രഹസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിവരങ്ങള്‍ ശേഖരിച്ചുവെന്നും പറയപ്പെടുന്നു. വാള്‍സ്ട്രീറ്റ് ജേണല്‍ ഇത് വരെ വി ഷയത്തോട് പ്രതികരിച്ചിട്ടില്ല. ഗെര്‍ഷ്‌കോവിച്ച് മുമ്പ് ഏജന്‍സി ഫ്രാന്‍സ്-പ്രസ്, മോസ്‌കോ ടൈംസ് എന്നിവയുടെ റിപ്പോര്‍ട്ടറായിരുന്നു.

Share
അഭിപ്രായം എഴുതാം