തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരും നോര്‍ക്കയുമായും ചേര്‍ന്ന് പ്രവസികള്‍ക്ക് നിക്ഷേപണത്തിന് അവസരം നല്‍കുന്നതിന്റെ ഭാഗമായി ഗള്‍ഫു നാടുകളില്‍ നടത്തിയ മീറ്റില്‍ പ്രസന്റേഷന് നടത്തിയത് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് ആണെന്ന് വെളിപ്പെടുത്തിക്കോണ്ട് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍.
പ്രസന്റേഷന് തയ്യാറാക്കി നിക്ഷേപക മീറ്റിലേക്ക് പോയവരില്‍ പി ഡബ്ലൂ സി യുമുണ്ടായിരുന്നു. കേരളത്തെ നിക്ഷേപക ഡസ്റ്റിനേഷനാക്കാനായി ഗള്‍ഫ് നാടുകളില്‍ ചര്‍ച്ച നടത്തിയപ്പോള്‍ നിക്ഷേപകർക്ക് ബന്ധപ്പെടേണ്ട കീ കോണ്ടാക്ട് ആയി അവതരിപ്പിച്ചിരിക്കുന്ന മൂന്നു പേരില്‍ ഒരാള്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴിസിന്റെ ഇന്ത്യയുടെ എക്സിക്യൂട്ടിവ് ഡയറക്ടറായ അരുണ്‍ പിള്ളയായിരുന്നു. പ്രസന്റേഷന്റെ അവസാന സ്ലൈഡില്‍ സംസ്ഥാന സര്‍ക്കാറിന്റെയും നോര്‍ക്കയുടേയും മുദ്രയ്ക്കൊപ്പം പി ഡബ്ലു സിയുടെ മുദ്രയുമുണ്ടായിരുന്നു.
കണ്സല്ട്ടന്സിയ്ക്ക് ലാഭവിഹിതം നല്കുന്ന വിധത്തിലാണ് സര്‍ക്കാര്‍ അവര്‍ക്ക് അധികാരം നല്‍കിയതെന്നാണ് മുനീറിന്റെ ആരോപണം. സാധാരണ നിക്ഷേപക മീറ്റിലേക്ക് പ്രസന്റേഷന് തയ്യാറാക്കുന്നത് സര്‍ക്കാര്‍ തന്നെയാണ് കണ്‍സല്‍ട്ടന്‍സിയെ ഇതുണ്ടാക്കാന്‍ ചുമതലപ്പെടുത്തുകയും കോണ്ടാക്ട് പേഴ്സനാക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതിനര്‍ഥം അവരും ഈ പ്രോജക്ടുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ്. പി ഡബ്ലൂ സിയ്ക്ക് ലാഭവിഹിതം പങ്കുവയ്ക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും മുനീര്‍ പറയുന്നു.
ഇതുവരെ പറഞ്ഞിരുന്നതു പോലെ പി ഡബ്ലൂ സി വെറുമൊരു കണ്സല്ട്ടന്സിയാണോ അതോ ഇംപ്ലിമെന്റ് ഏജന്‍സിയാണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് മുനീര്‍ കൂട്ടിച്ചേര്‍ത്തു. പി ഡബ്ലൂ സിയുടെ എക്സികൂട്ടീവ് ഡയറക്ടര്‍ മറ്റു ചില സ്വകാര്യ കമ്പനികളുടെ മെന്റര്‍ കൂടിയാണെന്ന വസ്തുതയും ഇവിടെ കൂട്ടിവായിക്കണമെന്ന് മുനീര്‍ പറയുന്നു.

