കയർ തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ കഞ്ഞിക്കുഴിയിൽ കയർതൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഞ്ഞിക്കുഴി കുഞ്ഞാറുവെളി ശശി ആണ് മരിച്ചത്. 54 വയസായിരുന്നു. മകളുടെ വിവാഹത്തിനെടുത്ത യുടെ തിരിച്ചടവ് മുടങ്ങിയിരുന്നു. ബാങ്ക് ജീവനക്കാരൻ ഇന്നലെ ശശിയുടെ വീട്ടിലെത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു. ബാങ്ക് വായ്പ തിരിച്ചടക്കാൻ കഴിയാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ എന്ന് സംശയമുണ്ട്.

മകളുടെ വിവാഹാവശ്യത്തിനായാണ് ശശി അഞ്ച് ലക്ഷം രൂപ സ്വകാര്യ ബാങ്കിൽ നിന്ന് വായ്പയെടുത്തത്. കഴിഞ്ഞ മൂന്ന് മാസമായി പലിശ ഉൾപ്പെടെ ഇദ്ദേഹത്തിന് തിരികെ നൽകാൻ സാധിച്ചിരുന്നില്ല. പണം ഉടൻ തിരികെ നൽകണമെന്നും ഇല്ലെങ്കിൽ തുടർ നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി കഴിഞ്ഞ ദിവസം ശശിയോട് പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുന്നു. കയർ ഫാക്ടറി തൊഴിലാളിയായ ശശിയ്ക്ക് മാസങ്ങളായി കൂലി ലഭിക്കുന്നില്ലെന്ന ആരോപണവും ഇതോടൊപ്പം ഉയർന്നിട്ടുണ്ട്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →