അമൃത്സര്‍: ഖലിസ്ഥാന്‍ വാദവുമായി രംഗത്തുവന്ന വാരിസ് പഞ്ചാബ് ദേയുടെ നേതാവ് അമൃത്പാല്‍ സിംഗിന്റെ അമ്മാവനും ഡ്രൈവറും പഞ്ചാബ് പോലീസില്‍ കീഴടങ്ങി. രാത്രിയാണ് ഇരുവരും കീഴടങ്ങിയതെന്ന് ജലന്ധര്‍ എസ് എസ് പി സ്വര്‍ണ്‍ദീപ് സിംഗ് അറിയിച്ചു. അതിനിടെ, അമൃത്പാലിനായുള്ള തിരച്ചില്‍ മൂന്നാം ദിവസത്തിലേക്ക് കടന്നു. ഷാകോട്ട് പ്രദേശത്ത് വെച്ചാണ് അമ്മാവന്‍ ഹര്‍ജിത് സിംഗ് അറസ്റ്റിലായത്. മെഴ്സിഡസ് കാര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതുവരെ 112 പേരാണ് അറസ്റ്റിലായത്. ഇവരില്‍ 34 പേരാണ് നേരത്തെ അറസ്റ്റിലായത്.
അമൃത്പാലിനെ പോലീസ് കസ്റ്റഡിയിലെത്തിട്ടുണ്ടാകാമെന്നും ഏറ്റുമുട്ടലില്‍ വധിക്കാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിത് സിംഗ് കഴിഞ്ഞ ദിവസം പഞ്ചാബി വെബ് ചാനലിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. അതിനിടെ, ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ നടത്തിയ അഴിഞ്ഞാട്ടത്തില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണറെ ഇന്ത്യ വിളിപ്പിച്ചു.

