മലബാര്‍ മില്‍മ കാലിത്തീറ്റ സബ്‌സിഡി വീണ്ടും വര്‍ധിപ്പിച്ചു

കോഴിക്കോട്: മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ കാലിത്തീറ്റയ്ക്കുള്ള സബ്‌സിഡി വര്‍ധിപ്പിച്ചു. ഇന്നുമുതല്‍ 31 വരെ മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റക്ക് 50 കിലോ ചാക്കൊന്നിന് 300 രൂപ സബ്‌സിഡി ലഭിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി അറിയിച്ചു. നിലവില്‍ 150 രൂപയായിരുന്നു ചാക്കൊന്നിന് സബ്‌സിഡി നല്‍കി വന്നിരുന്നത്. മലബാര്‍ മേഖലാ യൂണിയന്‍ ഭരണസമിതി യോഗത്തിലാണ് സബ്‌സിഡി വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തത്. മാര്‍ച്ചില്‍ വിതരണം ചെയ്യുന്ന മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റയുടെ 50 കിലോ ചാക്കൊന്നിന് 300 രൂപ സബ്ഡിഡി കിഴിച്ച് 1250 രൂപ നല്‍കിയാല്‍ മതിയാവും. ഈ സാമ്പത്തികവര്‍ഷത്തില്‍ ഫെബ്രുവരി വരെ മാത്രം മൂന്ന് കോടി രൂപ കാലിത്തീറ്റ സബ്‌സിഡിയായി മലബാര്‍ മില്‍മ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞുവെന്നും മില്‍മ ചെയര്‍മാന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →