നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ അതീവ ഗുരുതരാവസ്ഥയില്‍

കോട്ടയം: നടനും തിരക്കഥാ രചയിതാവും നാടകകൃത്തുമായ പി ബാലചന്ദ്രന്‍ മസ്തിഷ്‌കജ്വരത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍. വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഭാര്യ ശ്രീലതാ ബാലചന്ദ്രനും മക്കളും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ട്. വിവരമറിഞ്ഞ് സിനിമാ പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് എത്തുന്നുണ്ട്. ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്ത ‘കോളാമ്പി’യിലായിരുന്നു അവസാനമായി അഭിനയിച്ചത്. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →