കൊച്ചി : കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ തൃശൂർ സ്വദേശി ആഗ്നൻ പിടിയിലായി. കർണാടകയിലെ ചിക്കമംഗലൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പാലക്കാട് സ്വദേശിയായ സന്തോഷാണ് രണ്ടാഴ്ച മുമ്പ് കൊല്ലപ്പെട്ടlത്. വാക്കു തർക്കത്തിനിടെ ആഗ്നൻ സന്തോഷിനെ കുത്തുകയായിരുന്നു. 2023 ഫെബ്രുവരി മാസം മൂന്നിന് പുലർച്ചെ നാല് മണിയോടെയാണ് എറണാകുളം കെ എസ് ആർ ടിസി ബസ് സ്റ്റാൻഡിന് സമീപം സന്തോഷിന്റെ മൃതദേഹം കണ്ടെത്തിയത്. എറണാകുളം സെൻട്രൽ പൊലീസാണ് കേസിൽ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതി പിടിയിൽ
