കൊല്ലം : കെഎസ്ആർടിസി എംഡി ബിജു പ്രഭാകരന്റെ കോലം കത്തിച്ച് സിഐടിയു പ്രവർത്തകർ. കെഎസ്ആർടിസിയുടെ കള്ളക്കണക്ക് ധനമന്ത്രി പരിശോധിക്കണം. ഗതാഗത മന്ത്രിയും സിഎംഡിയും നിലപാട് തിരുത്തണമെന്നും കെഎസ്ആർടിഇഎ പറഞ്ഞു. ഗഡുക്കളായി ശമ്പളം നൽകാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും അവർ ആവശ്യപ്പെട്ടു. എല്ലാ ഡിപ്പോകളിലും സിഐടിയു പ്രതിഷേധിച്ചു.
ശമ്പള വിതരണം ഗഡുക്കളായെന്ന് 16/02/23 വ്യാഴാഴ്ച ദിവസം ഉത്തരവ് പുറത്തുവന്നിരുന്നു. അത്യാവശ്യക്കാർക്ക് ആദ്യ ഗഡു അഞ്ചാം തീയതിക്ക് മുൻപ് നൽകാം. ബാക്കി ശമ്പളം സർക്കാര്‍ ധനസഹായത്തിന് ശേഷം നല്‍കും. ശമ്പള വിതരണത്തിനുള്ള മൊത്തം തുകയിൽ പകുതി കെഎസ്ആർടിസി സമാഹരിക്കുന്നുണ്ട്. ഇത് വച്ചാണ് ആദ്യ ഗഡു കൊടുക്കാൻ ഉദ്ദേശിക്കുന്നതെന്നും എംഡിയുടെ ഉത്തരവില്‍ പറയുന്നു. ഗഡുക്കളായി ശമ്പളം വാങ്ങാൻ താൽപര്യമില്ലാത്തവര് 2023 ഫെബ്രുവരി മാസം 25ന് മുമ്പ് സമ്മത പത്രം നൽകണമെന്നും ഉത്തരവില്‍ പറയുന്നു.

