ബി.ബി.സി. അഴിമതി. കോര്‍പറേഷന്‍: ബി.ജെ.പി.

ബി.ബി.സിയുടേതു വിഷലിപ്തവും ഇടുങ്ങിയതും അജന്‍ഡ പ്രകാരമുള്ളതുമായ റിപ്പോര്‍ട്ടിങ്ങാെണന്നും ആദായനികുതി വകുപ്പിനെ അവരുടെ ചുമതല നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നും ബി.ജെ.പി. പ്രതികരിച്ചു. വ്യക്തികളോ സ്ഥാപനങ്ങളോ നിയമത്തിനു മീതേയല്ല. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇവിടുത്തെ നിയമങ്ങള്‍ പാലിക്കണം. അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെങ്കില്‍ എന്തിനു ഭയക്കണം? വിലകുറഞ്ഞ രാഷ്ട്രീയക്കളിയുടെ ഭാഗമായാണു പ്രതിപക്ഷം ബി.ബി.സിയെ പിന്തുണയ്ക്കുന്നത്. ബി.ബി.സിയെന്നാല്‍ ”ഭ്രഷ്ട്, ബാക്‌വാസ്” (അഴിമതിയും അബദ്ധപൂര്‍ണവുമായ) കോര്‍പറേഷനാണെന്നും ബി.ജെ.പി. വക്താവ് ഗൗരവ് ഭാട്യ പരിഹസിച്ചു. ബി.ബി.സിയെ ഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സേന നേതാവ് സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞയാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →