സ്വപ്ന സുരേഷിൻറെ ബാംഗ്ലൂരിലേക്കുള്ള യാത്രയിലുടനീളം പിന്തുടർന്ന വാഹനത്തെ പറ്റി അന്വേഷണം ആരംഭിച്ചു

കൊച്ചി: സ്വപ്ന സുരേഷ് അന്വേഷണ ഏജൻസികളിൽ നിന്നും രക്ഷതേടി ബാംഗ്ലൂരിലേക്ക് കടക്കുന്നതിനിടെ കൊച്ചി മുതൽ ബാംഗ്ലൂർ വരെ സ്വപ്നയുടെ വാഹനത്തെ പിന്തുടർന്നത് ആര് എന്ന കണ്ടെത്തുവാനുള്ള അന്വേഷണം ആരംഭിച്ചു. നയതന്ത്ര ചാനൽ വഴി ഒരു കൊല്ലത്തിലധികമായി സ്വർണ്ണക്കടത്ത് നടത്തിവരികയായിരുന്നു. ഇതിൻറെ പിന്നണിയിൽ ഉള്ളവരെ പറ്റി കൂടുതൽ വിവരങ്ങൾ സ്വപ്ന അറിയാം എന്നാണ് കരുതുന്നത്. ഈ രഹസ്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി സ്വപ്നയെ വകവരുത്തുക ആയിരുന്നോ വാഹനത്തിലുണ്ടായി നന്നവരുടെ ലക്ഷ്യം എന്ന് സംശയമുണ്ട്. അങ്ങനെയെങ്കിൽ ഇവർ ആരാണ് ഇവരെ നിയോഗിച്ച കേന്ദ്രങ്ങൾ ഏതാണ് എന്നുള്ളത് സുപ്രധാനമായ തെളിവാണ്.

സ്വപ്ന സുരേഷ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത് തൊട്ടുപിന്നാലെ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാക്കാൻ തീരുമാനിച്ചിരുന്നു എന്നും ഇപ്പോൾ പുറത്തു വരുന്നുണ്ട്. പക്ഷേ അത് വേണ്ട എന്ന് ഏതോ ചില കേന്ദ്രങ്ങൾ സന്ദീപ് നായരിലൂടെ സ്വപ്ന സുരേഷിനെ ധരിപ്പിച്ചു. പിന്നീട് ബാംഗ്ലൂരിലേക്ക് രക്ഷപ്പെടുവാൻ നിർദേശം നൽകുകയായിരുന്നു. ബാംഗ്ലൂരിൽ നിന്നും സന്ദീപ് നായരുടെ സുഹൃത്ത് നാഗാലാൻഡിൽ നടത്തുന്ന റിസോർട്ടിലേക്ക് പോകാനായിരുന്നു പദ്ധതി. യാത്രയ്ക്കിടെ ജീവൻ അപകടത്തിൽ ആണ് എന്ന സംശയം സ്വപ്ന സുരേഷിന് ഉണ്ടായിരുന്നു. സ്വപ്നയുടെ മകൾ ഈ വിവരം തിരുവനന്തപുരത്തുള്ള സുഹൃത്തിനെ ഫോണിൽ അറിയിച്ചു. സാറ്റലൈറ്റ് ഫോണിൽനിന്ന് ആയിരുന്നു ഈ വിളി എത്തിയത്. സുഹൃത്താവട്ടെ അപ്പോൾ അന്വേഷണ ഏജൻസിയുടെ മുമ്പിൽ ചോദ്യംചെയ്യൽ നേരിടുകയായിരുന്നു. സുഹൃത്തിൻറെ ഉള്ളടക്കം മനസ്സിലാക്കിയ ഉദ്യോഗസ്ഥർ കയ്യിലുള്ള ഫോണിൽ സ്വന്തം സിം കാർഡ് ഇട്ട് ഓണാക്കി വെക്കുവാൻ ഉള്ള നിർദ്ദേശം സുഹൃത്തിലൂടെ നൽകി. ഈ സിം കാർഡ് ഓൺ ആയതോടെ ലഭിച്ച ലൊക്കേഷൻ സൂചന വച്ചാണ് സ്വപ്നയേയും സന്ദീപിനെയും എൻഐഎ പിടികൂടിയത്.

തീവ്രവാദ കേന്ദ്രങ്ങളിലേക്ക് പണം എത്തിക്കുന്നത് അടക്കമുള്ള ജോലിയിലെ കണ്ണിയായി പ്രവർത്തിച്ച സ്വപ്ന സുരേഷിന്റെ ജീവൻ അപകടത്തിൽ ആയിരുന്നു എന്ന കാര്യം വ്യക്തമാണ്. ബാംഗ്ലൂരിൽ നിന്നും ഒരുപക്ഷേ നാഗാലാൻഡിലേക്ക് കടന്നിരുന്നുവെങ്കിൽ അത് രക്ഷപെടൽ അല്ലാതായി മാറുമായിരുന്നു എന്നുവേണം കരുതേണ്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →