രക്ഷാപ്രവര്‍ത്തനത്തിനിടെ ബോംബ്

ഡമാസ്‌കസ്: സിറിയന്‍ വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലകളില്‍ ഭൂകമ്പത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ ബോംബ് വര്‍ഷവുമായി ഔദ്യോഗിക ഭരണകൂടം. വിമതരുടെ നിയന്ത്രണത്തിലുള്ള മറേയയിലാണ് ആക്രമണമുണ്ടായത്. ഇവിടെ ഇതുവരെ നൂറുകണക്കിനാളുകള്‍ മരിച്ചതായാണു റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനത്തിനിടെയാണു ബാഷര്‍ അല്‍ അസദ് സര്‍ക്കാര്‍ ബോംബ് വര്‍ഷം നടത്തിയത്.

ഇതേത്തുടര്‍ന്നു ആക്രമണം നിര്‍ത്തിവയ്പിക്കാന്‍ ഇടപെടണമെന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഹെല്‍മെറ്റ്‌സ് ഓര്‍ഗെനെസേഷന്‍ വിവിധ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. അതേ സമയം, ഭൂകമ്പം പ്രമാണിച്ചു സിറിയ്‌ക്കെതിരേയുള്ള ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്നു സിറിയന്‍ റെഡ് ക്രസെന്റ് ആവശ്യപ്പെട്ടു. 2011 ലാണു യു.എസും യൂറോപ്യന്‍ യൂണിയനും അറബ് രാജ്യങ്ങളും സിറിയയ്‌ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തിയത്. റെഡ് ക്രസന്റിന്റെ ആവശ്യം യു.എസ്. തള്ളി. ബാഷര്‍ അല്‍ അസദ് സര്‍ക്കാരുമായി സഹകരണത്തിനില്ലെന്നു യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അറിയിച്ചു.

ആഭ്യന്തര യുദ്ധത്തില്‍ സിറിയയിലെ ഭൂരിപക്ഷം ആശുപത്രികളും നശിച്ചു. വൈദ്യുതി വിതരണം പല ഗ്രാമങ്ങളിലുമില്ല. ഇതൊക്കെ രക്ഷാപ്രവര്‍ത്തനത്തിനു തടസമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →