കൊട്ടേഷന്‍ നടപ്പാക്കാന്‍ കഴിയുന്നവരാണോ എന്നറിയാന്‍ കൊടുത്ത കൊട്ടേഷനില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതികളെ ഓഗസ്റ്റ് 10ന് ഹാജരാക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: കൊട്ടേഷന്‍ നടപ്പാക്കാന്‍ കഴിയുന്നവരാണോ എന്നറിയാന്‍ കൊടുത്ത കൊട്ടേഷനില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതികളെ ഓഗസ്റ്റ് 10ന് ഹാജരാക്കാന്‍ ഉത്തരവ്. തിരുവല്ലം പാപ്പാന്‍ചാണി സ്വദേശി അജേഷിനെ(30)യാണ് ക്രൂരമായി മര്‍ദിച്ചും ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പ്പിച്ചും എട്ട് മണിക്കൂറോളം കൊടിയ പീഡനമേല്‍പ്പിച്ച് ചെയ്യാത്ത കുറ്റത്തിന് കൊലപ്പെടുത്തിയത്. ഈ കേസിലെ ഏഴു പ്രതികളെ ഓഗസ്റ്റ് 10ന് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.

2019 ഡിസംബര്‍ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍ ഉറങ്ങവേ തന്റെ ബാഗും ബാഗിലുണ്ടായിരുന്ന 45,000 രൂപയും മൊബൈല്‍ ഫോണും അജേഷ് മോഷ്ടിച്ചുവെന്നും അത് വീണ്ടെടുത്ത് തന്നാല്‍ പകുതി തുക പാരിതോഷികം നല്‍കാമെന്ന് ബാഗുടമ ഇവര്‍ക്ക് വാഗ്ദാനം നല്‍കി. യാതൊരു തുകയുമില്ലാത്ത ബാഗ് തമ്ബാനൂര്‍ ബസ്സ്റ്റാന്റിന് സമീപത്തെ കംഫര്‍ട്ട് സ്റ്റേഷന്‍ ലോക്കറില്‍ പൂട്ടി വച്ച ശേഷം അജേഷ് മോഷ്ടിച്ചു കൊണ്ടുപോയെന്നായിരുന്നു ക്വട്ടേഷന്‍. ഇങ്ങനെ പരീക്ഷണാര്‍ഥം ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് ക്വട്ടേഷന്‍ നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ നെയ്യാര്‍ഡാം കള്ളിക്കാട് മരുതുംമൂട് ഗംഗാസ്മാരകത്തിനു സമീപം ഉത്രാടം നിവാസില്‍ സജിമോന്‍(35), ഓട്ടോറിക്ഷാ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍മാരായ ജിനേഷ് വര്‍ഗീസ് (28), ഷഹാബുദീന്‍ എന്ന നസീര്‍(43), അരുണ്‍(29), അസിം(35), സജന്‍(33), റോബിന്‍സണ്‍ എന്ന കുഞ്ഞുമോന്‍(33) എന്നിവരാണ് ആള്‍ക്കൂട്ട കൊലപാതക കേസിലെ ഒന്നുമുതല്‍ ഏഴുവരെയുള്ള പ്രതികള്‍.

തുകയൊന്നുമില്ലാതെ ബാഗ് തമ്പാനൂര്‍ ശുചിമുറിയില്‍ പൂട്ടിവച്ചശേഷം എവിടെയോ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ കിട്ടാനായി തുകയും മൊബൈലും അടങ്ങുന്ന ബാഗ് വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് പരീക്ഷണാര്‍ഥമാണ് ബാഗുടമ ക്വട്ടേഷന്‍ നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സദാചാര പോലീസ് ചമഞ്ഞ് ആള്‍ക്കൂട്ട കൊലപാതകം നടത്തുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →