മൂന്നാർ: മൂന്നാറില്‍ വലിയ തുക മുടക്കിയ കുടിവെള്ള പദ്ധതി പാതിവഴിയില്‍ നിലച്ചു.ശുദ്ധജലക്ഷാമം രൂക്ഷമായ മൂന്നാർ ടൗണ്‍, കോളനി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാനുള്ളതായിരുന്നു പദ്ധതി. 2019ലാണ് മൂന്നാർ ടൗണിന് സമീപം ഒരു കിലോമീറ്റർ മുകളില്‍ മുതുവാൻപാറ ഭാഗത്തും കന്നിമലയാറിന് കുറുകെയുമായി 2 തടയണകള്‍ നിർമ്മിക്കുന്ന ജോലികള്‍ക്ക് ജലസേചന വകുപ്പ് തുടക്കമിട്ടത് നിർമ്മാണം 2022 മാർച്ചില്‍ പൂർത്തിയായി. നബാർഡ് ഫണ്ട് ഉപയോഗിച്ചാണ് ചെറുകിട ജലസേചന വകുപ്പ് ബണ്ടുകള്‍ സ്ഥാപിച്ചത്
മതിയായ പഠനം നടത്താതെ ലക്ഷങ്ങള്‍ ചെലവിട്ട് നിർമിച്ച പദ്ധതി ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായി.
കന്നിമലയാറ്റിലെ വെള്ളം തടഞ്ഞുനിർത്തി ടാങ്കില്‍ സംഭരിച്ച് വിതരണം ചെയ്യാനുള്ളതായിരുന്നു പദ്ധതി. . ഇത് പഞ്ചായത്തിന് കൈമാറുമെന്നും ടാങ്കും പൈപ്പുകളും സ്ഥാപിച്ച് പഞ്ചായത്ത് ജലവിതരണം നടത്തണമെന്നുമായിരുന്നു ധാരണ. എന്നാല്‍ പദ്ധതി പ്രായോഗികമല്ലെന്നും വൻ പണച്ചെലവ് വരുമെന്നും ചൂണ്ടിക്കാട്ടി പഞ്ചായത്ത് പിൻമാറി. ഇതോടെ ഈ തടയണകള്‍ ഉപയോഗ ശൂന്യമായ നിലയിലായി. പദ്ധതി പ്രായോഗികമാണോയെന്ന് മതിയായ പഠനം നടത്താതെ ലക്ഷങ്ങള്‍ ചെലവിട്ട് നിർമിച്ച പദ്ധതി ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായി.