കളമശേരി: കളമശേരിയില്‍ 500 കിലോയോളം പഴകിയ ഇറച്ചി പിടികൂടിയ സ്ഥാപനം 49 ഹോട്ടലുകള്‍ക്ക് ഇറച്ചി വിതരണം ചെയ്തിരുന്നതായി കണ്ടെത്തി. ഇറച്ചി പിടികൂടിയ വാടക വീട്ടില്‍നിന്നു ലഭിച്ച രേഖകളിലാണ് ഇക്കാര്യമുള്ളത്. ഇറച്ചി വിതരണവും പണം കൈമാറ്റവും സംബന്ധിച്ച ബില്ലുകളും രസീതുകളും ഡയറിയും കണ്ടെടുത്തിട്ടുണ്ട്.
ഇവിടെനിന്ന് ഇറച്ചി വാങ്ങിയ 49 ഹോട്ടലുകളുടെ പട്ടിക നഗരസഭ തയാറാക്കി. എറണാകുളം നഗരത്തിലടക്കം ജില്ലയുടെ വിവിധ മേഖലകളില്‍ ഇവിടെനിന്ന് ഇറച്ചി വിറ്റിട്ടുണ്ട്. ഇതില്‍ സുനാമി ഇറച്ചി ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു പരിശോധിച്ചുവരികയാണ്.
പഴകിയ ഇറച്ചി പിടികൂടിയ സ്ഥാപനത്തിന്റെ ഉടമയായ ജുെനെസിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതായാണ് സൂചന.
സുനാമി ഇറച്ചി പോയത് 49 ഹോട്ടലുകളിലേക്ക്
