ന്യൂഡൽഹി: തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് വഴി വൻതോതിൽ സ്വർണക്കടത്ത് സിബിഐ അന്വേഷണം നടത്തണമെന്ന് സിപിഎം കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു. സംഭവം രാജ്യാന്തര മാനങ്ങൾ ഉള്ളതാണ്. അന്താരാഷ്ട്ര തലത്തിൽ പ്രാധാന്യമുള്ള സംഭവമാണ്. അതിന്റെ പിന്നിലുള്ള ബന്ധങ്ങൾ പൂർണമായും പുറത്തു കൊണ്ടുവരാൻ കഴിയണമെങ്കിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണം. സംസ്ഥാന സർക്കാരിൻറെ അന്വേഷണ പരിധിയിൽ വരുന്നതല്ല. സത്യം പുറത്ത് കൊണ്ടുവരുവാൻ സിബിഐ അന്വേഷണം വേണം. സംഭവവുമായി ബന്ധപ്പെട്ട് ആരെയും സംരക്ഷിക്കുന്ന നയം സർക്കാരിനും പാർട്ടിക്കും ഇല്ല. ഇതിനു പിന്നിലുള്ള വസ്തുതകൾ മുഴുവൻ പുറത്തുകൊണ്ടുവരികയും, കുറ്റക്കാർ ശിക്ഷിക്കപ്പെടുകയും വേണം. സിപിഎം കേന്ദ്രനേതൃത്വം ഇതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കി.
സ്വർണ്ണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്ന് സിപിഎം കേന്ദ്രനേതൃത്വം
