അറിവ് ഉത്പാദന കേന്ദ്രങ്ങളായി സർവകലാശാല, ഗവേഷണ കേന്ദ്രങ്ങളെ മാറ്റാള്ള പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: ലോകത്തിലെ വിവിധ കോണുകളിൽ നിന്നുള്ള അറിവുകൾ സാമൂഹ്യ പുരോഗതിക്ക് ഉപയോഗപ്രദമാക്കാൻ സർവകലാശാല, ഗവേഷണ കേന്ദ്രങ്ങളിൽ ട്രാൻസ്ലേഷൻ ലാബുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കണ്ണൂർ എസ്.എൻ കോളേജിൽ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേവലം അക്കാഡമിക് കാര്യങ്ങളിൽ മാത്രമുള്ള അറിവുകൾ മറികടക്കാനാവണമെന്നും മുഖ്യമന്ത്രി പറപറഞ്ഞു..

അറിവ് ഉത്പാദന കേന്ദ്രങ്ങളായി സർവകലാശാല, ഗവേഷണ കേന്ദ്രങ്ങളെ മാറ്റാള്ള പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്.. നൂതനാശയങ്ങൾക്ക് പ്രോത്സാഹനം നൽകി പഠനത്തോടൊപ്പം സ്റ്റാർട്ട് അപ്പുകൾ തുടങ്ങാൻ ഉതകുന്ന രീതിയിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റും. പാഠ്യപദ്ധതി പരിഷ്‌കരണം പുതിയകാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ ഉതകുന്ന രീതിയിൽ നടപ്പാക്കും. വിദ്യാർത്ഥികൾക്ക് അക്കാഡമിക രംഗത്തുള്ള പ്രോത്സാഹനം കായിക രംഗത്തും നൽകണം. അഞ്ചു ലക്ഷം കുട്ടികൾക്ക് ഫുട്‌ബാൾ പരിശീലനം ആരംഭിച്ചു. അന്താരാഷ്ട്ര തലത്തിലെ കോച്ചുകളെ ഉപയോഗപ്പെടുത്തി 5000 കുട്ടികൾക്ക് അത്‌ലറ്റിക് പരിശീലനം ദേശീയ അത്‌ലറ്റിക് ഫെഡറേഷനുമായി സഹകരിച്ച് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എസ്.എൻ ട്രസ്റ്റ് മാനേജർ വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →