ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ ദിവ്യനായരെ കൂടാതെ വേറെയും ഇടനിലക്കാർ. പണം തട്ടിച്ചതായി പൊലീസിന് വിവരം

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ ലീഗൽ ഡിജിഎം ശശി കുമാരൻ തമ്പിയുടെ ലാപ്ടോപ്പ് പിടിച്ചെടുത്തു. ജോലി തട്ടിപ്പിന്റെ വിവരങ്ങൾ ലാപ്ടോപ്പിൽ ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. 2022 ഡിസംബർ 20ന് ഉച്ചതിരിഞ്ഞ് പൊലീസ് തുടങ്ങിയ പരിശോധന രാത്രി വരെ നീണ്ടു. ശശികുമാരൻ തമ്പി ഒളിവിലാണ്. ഇയാളെ കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തിരുന്നു. ജോലി തട്ടിപ്പിന്റെ വിവരങ്ങൾ ലാപ്ടോപ്പിൽ ഉണ്ടെന്നാണ് പൊലീസിൻറെ നിഗമനം..

ഡിസംബർ 20 ന് നടന്ന പരിശോധനയിൽ ബയോഡാറ്റകളും ഉദ്യോഗാർത്ഥികളുടെ പട്ടികയും ഉൾപ്പടെ കണ്ടെത്തിയിരുന്നു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ടൈദിവ്യനായരെ കൂടാതെ വേറെയും ഇടനിലക്കാർ നിയമനത്തിനായി പണം തട്ടിച്ചതായി പൊലീസിന് വിവരം ടൈറ്റാനിയം ചെയർമാനുമായ മുഹമ്മദ് ഹനീഷ് 23 ബുധനാഴ്ച ടൈറ്റാനിയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതുവരെ രജിസ്റ്റർ ചെയ്ത 9 എഫ്ഐആറുകളിലായി 70 ലക്ഷത്തിന്റെ കേസുകളാണ് ഉള്ളത്. പൊലീസ് കസ്റ്റഡിയിൽ ഉള്ള പ്രധാന ഇടനിലക്കാരി ദിവ്യ നായരെയും കൊണ്ട് വെഞ്ഞാറമൂട് പൊലീസ് തെളിവെടുപ്പ് നടത്തും.

കേസിലെ പ്രധാന പ്രതിയായ ദിവ്യ നായരെ ചോദ്യം ചെയ്തതിൽ നിന്നും ഇവരുടെ മൊബൈൽ അടക്കം പരിശോധിച്ചതിൽ നിന്നും പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ദിവ്യയുടെ വാട്സ്ആപ്പ് ചാറ്റുകളും ഫേസ്ബുക്ക് ചാറ്റുകളുമാണ് പൊലീസ് പരിശോധിച്ചത്. തട്ടിപ്പിന്റെ വ്യാപ്തി കൂടുമെന്നാണ് പൊലീസ് നിഗമനം. ദിവ്യനായരെ കൂടാതെ വേറെയും ഇടനിലക്കാർ നിയമനത്തിനായി പണം തട്ടിച്ചതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ശശികുമാരൻ തമ്പിയടക്കം കേസിലെ നാല് പ്രതികളും ഒളിവിലാണ് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →